കാനഡയിൽ നിന്ന് സ്ഥിരമായി രാജ്യം വിടുന്നവരുടെ എണ്ണത്തിൽ ഒന്റാറിയോ ഒന്നാം സ്ഥാനത്താണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുനിന്ന് സ്ഥിരമായി കുടിയേറുന്നവരിൽ ഏകദേശം 47 ശതമാനവും ഒന്റാറിയോയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1,20,600-ലധികം പേർ കാനഡ വിട്ട് സ്ഥിരതാമസത്തിനായി മറ്റ് രാജ്യങ്ങളിലേക്ക് മാറി. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന കുടിയേറ്റ നിരക്കുകളിലൊന്നാണ് ഇത്. ഇതിൽ ഒന്റാറിയോയിൽ നിന്നുമാത്രം ഏകദേശം 56,266 പേരാണ് രാജ്യം വിട്ടത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 39 ശതമാനം മാത്രമാണ് ഒന്റാറിയോയിൽ താമസിക്കുന്നതെങ്കിലും, കാനഡ വിടുന്നവരിൽ ഏറ്റവും വലിയ പങ്ക് ഈ പ്രവിശ്യയിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.
ജീവിതച്ചെലവിലെ കുത്തനെ വർധന, വീടുകളുടെ വിലയും വാടകയും കൈവിട്ടുയരുന്നത്, ഉയർന്ന പണപ്പെരുപ്പം, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സമ്മർദം എന്നിവയാണ് പലരെയും രാജ്യം വിടാനോ സ്വന്തം മാതൃരാജ്യങ്ങളിലേക്ക് മടങ്ങാനോ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക വെല്ലുവിളികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കാനഡയിലെ ചെലവുകൂടിയ നഗരങ്ങളിൽ തുടരുന്നത് പലർക്കും പ്രയാസകരമാകുകയാണെന്നും, അതിനാൽ വിദേശ തൊഴിലവസരങ്ങളിലേക്കോ കുറഞ്ഞ ജീവിതച്ചെലവുള്ള രാജ്യങ്ങളിലേക്കോ മാറുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
High cost of living takes a toll; thousands bid farewell to Canada.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





