നയാഗ്ര ഫാൾസ്: ഏഷ്യൻ സംസ്കാരവും ഭക്ഷണ വൈവിധ്യവും ഒരുമിച്ചുചേർന്ന രണ്ടാം വാർഷിക നയാഗ്ര ഫാൾസ് ഏഷ്യൻ നൈറ്റ് മാർക്കറ്റ് ഓഗസ്റ്റ് 3-ന് വിജയകരമായി സമാപിച്ചു. ജൂലൈ 31 മുതൽ നാല് ദിവസങ്ങളിലായി കാനഡ വൺ ഔട്ട്‌ലെറ്റ്സിൽ നടന്ന പരിപാടിയിൽ നയാഗ്ര മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ ആധികാരിക സ്ട്രീറ്റ് ഫുഡ് സ്റ്റാളുകൾ, തത്സമയ സംഗീത-നൃത്ത പരിപാടികൾ, പ്രാദേശിക സംരംഭകരുടെയും കരകൗശല വിദഗ്ധരുടെയും വിപണന സ്റ്റാളുകൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കുടുംബസമേതം എത്തിയ സന്ദർശകർക്കായി കുട്ടികൾക്കുള്ള വിനോദപരിപാടികളും വിവിധ സാംസ്കാരിക അവതരണങ്ങളും ഒരുക്കിയിരുന്നു.
നയാഗ്ര ഫാൾസിലെ കാനഡ വൺ ഔട്ട്‌ലെറ്റ്സിൽ (7500 Lundy’s Lane) നടന്ന മേളയിലേക്ക് പ്രവേശനവും പാർക്കിംഗും സൗജന്യമായിരുന്നു. നാല് ദിവസവും മികച്ച ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടതെന്ന് സംഘാടകർ അറിയിച്ചു. നയാഗ്ര മേഖലയിലെ വേനൽക്കാല ആഘോഷങ്ങളിൽ ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറിയ ഏഷ്യൻ നൈറ്റ് മാർക്കറ്റ്, വിവിധ ഏഷ്യൻ രാജ്യങ്ങളുടെ ഭക്ഷണപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പരിചയപ്പെടുത്തുന്ന വേദിയായി ഇത്തവണയും ശ്രദ്ധ നേടി.
The Asian Night Market at Niagara has concluded after winning the hearts of the public.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





