ക്യുബെക്ക് സിറ്റി: ക്യുബെക്കിൽ നേരിയ ഭൂചലനം. ഞായറാഴ്ച രാത്രി എട്ടരയോടെയുണ്ടായ പ്രകമ്പനം രണ്ടായിരത്തിലധികം ആളുകൾക്ക് അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പ്രവിശ്യാ തലസ്ഥാനത്തിന് 12 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായാണെന്ന് എർത്ത്‌ക്വേക്സ് കാനഡ അറിയിച്ചു. സംഭവത്തിൽ ഇതുവരെ മറ്റ് അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സാധാരണയായി 3.5-ൽ താഴെ തീവ്രതയുള്ള ഭൂചലനങ്ങൾ അപൂർവ്വമായി മാത്രമേ അനുഭവപ്പെടാറുള്ളൂവെങ്കിലും, ബോപോർട്ട്, വെൻഡാകെ , പോണ്ട്-റൂജ് , ഷാനൺ തുടങ്ങി നിരവധി പ്രദേശങ്ങളിലെ ആളുകൾ പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
കാനഡയുടെ കിഴക്കൻ മേഖലകളിൽ പ്രതിവർഷം ശരാശരി 450 ഓളം ചെറുതും വലുതുമായ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൽ 30 എണ്ണത്തിന് മാത്രമാണ് 3-ന് മുകളിൽ തീവ്രത രേഖപ്പെടുത്താറുള്ളതെന്നും എർത്ത്‌ക്വേക്സ് കാനഡ വ്യക്തമാക്കുന്നു.
Minor earthquake felt near Quebec City
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





