ഒട്ടാവ: പാക്കറ്റിൽ ബദാം ചേർത്തതായി വ്യക്തമാക്കാത്തതിനെ തുടർന്ന് ഹെർഷീസ് കമ്പനിയുടെ ചില ചോക്ലേറ്റുകൾ കാനഡയിൽ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്ത ന്യൂസിലാണ് ഈ വിവരങ്ങൾ ഉള്ളത്. നൽകിയ ‘ഹെർഷീസ് ക്രീമി മിൽക്ക് ചോക്ലേറ്റ് കിസ്സസ്’ എന്ന ഉൽപ്പന്നമാണ് കമ്പനി വിപണിയിൽ നിന്ന് മാറ്റുന്നത്. ഈ ചോക്ലേറ്റ് കഴിച്ച ഒരാൾക്ക് അലർജി കാരണം ആരോഗ്യപ്രശ്നം ഉണ്ടായതായി റിപ്പോർട്ട് വന്നതോടെയാണ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയും ഹെർഷീസ് കമ്പനിയും ചേർന്ന് ഈ നടപടിയെടുത്തത്.
കമ്പനിയുടെ 104 ഗ്രാം, 200 ഗ്രാം പാക്കറ്റുകളിൽ വരുന്ന ചോക്ലേറ്റുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ‘2027 ജൂൺ 1’ വരെ കാലാവധിയുള്ള ചോക്ലേറ്റ് പാക്കറ്റുകളിലാണ് ലേബലിൽ പറയാത്ത ബദാമിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബദാം അലർജിയുള്ളവർ ഇത് കഴിച്ചാൽ അപകടമായതിനാലാണ് വിപണിയിൽ നിന്ന് ഇവ പെട്ടെന്ന് നീക്കം ചെയ്യുന്നത്. ബാധിക്കപ്പെട്ട ബാച്ചുകളുടെ കൂടുതൽ വിവരങ്ങൾ ഏജൻസിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടകളിൽ നിന്ന് ഇത്തരം ചോക്ലേറ്റുകൾ പൂർണ്ണമായി മാറ്റി എന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. കസ്റ്റമേഴ്സ് കൈവശമുള്ള ഈ ചോക്ലേറ്റുകൾ കഴിക്കരുതെന്നും, വാങ്ങിയ കടകളിൽ തിരികെ നൽകുകയോ കളയുകയോ ചെയ്യണമെന്നും ഭക്ഷ്യസുരക്ഷാ ഏജൻസി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
No mention of almonds on the label: Hershey's Kisses chocolates recalled in Canada.





