ഓട്ടവ: കാനഡക്കാരായ മാതാപിതാക്കൾ ദത്തെടുത്ത വ്യക്തിയാണോ നിങ്ങൾ? എങ്കിൽ വിദേശത്തു ജനിച്ച ദത്തുമക്കൾക്ക് കനേഡിയൻ പൗരത്വം നേടാനുള്ള നിയമവഴികളിലും പുതിയ ബിൽ C-3 യുമായി ബന്ധപ്പെട്ട മാറ്റങ്ങളിലും വ്യക്തത വരുത്തി കാനഡ ഇമിഗ്രേഷൻ വിഭാഗം (IRCC). ജന്മം കൊണ്ട് കനേഡിയൻ വംശപരമ്പരകാശികളായ കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നത്ര എളുപ്പമല്ല ദത്തെടുക്കപ്പെട്ട കുട്ടികളുടെ പൗരത്വ നടപടികൾ.
കനേഡിയൻ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾക്ക് പൗരത്വം എളുപ്പത്തിൽ ലഭിക്കുമ്പോൾ, ദത്തെടുക്കപ്പെട്ടവർക്ക് പൗരത്വം ലഭിക്കാൻ രണ്ട് പ്രധാന വഴികളാണ് കാനഡ മുന്നോട്ടുവെക്കുന്നത്. ദത്തെടുക്കൽ നടക്കുന്ന സമയത്ത് മാതാപിതാക്കളിൽ ഒരാളെങ്കിലും കനേഡിയൻ പൗരനായിരിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്താൽ ഡയറക്ട് ഗ്രാന്റ് ഓഫ് സിറ്റിസൺഷിപ്പ് വഴി നേരിട്ട് പൗരത്വം നേടാം. അല്ലാത്തപക്ഷം, കുട്ടിയെ ആദ്യം പെർമനന്റ് റെസിഡന്റ് (PR) പദവിയിൽ കാനഡയിലേക്ക് കൊണ്ടുവന്ന ശേഷം നാച്ചുറലൈസേഷൻ വഴി പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ പരിഗണിക്കുമ്പോൾ കുട്ടിയുടെ മികച്ച ഭാവി, ഇരു രാജ്യങ്ങളിലെയും ദത്തെടുക്കൽ നിയമങ്ങൾ, യഥാർത്ഥ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ IRCC കർശനമായി പരിശോധിക്കും. കേവലം പൗരത്വം നേടാൻ വേണ്ടി മാത്രമുള്ള ദത്തെടുക്കലുകളെ അംഗീകരിക്കില്ല. കൂടാതെ, ലീഗൽ അഡോപ്ഷൻ നടക്കാത്ത സ്റ്റെപ്പ് ചൈൽഡിന് നേരിട്ട് പൗരത്വം ലഭിക്കില്ലെന്നും വ്യക്തമാക്കുന്നു. സങ്കീർണ്ണമായ നിയമവശങ്ങൾ ഉള്ളതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അംഗീകൃത ഇമിഗ്രേഷൻ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
Adopted by a Canadian citizen? Here’s how citizenship by descent works for you
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





