പുണെ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുണെയിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. തിരുവനന്തപുരം സ്വദേശി പി.എസ്. വിനോദ് (47), ഭാര്യ സിൽജ പിള്ള (44), ഡിഗ്രി വിദ്യാർഥിനിയായ മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. പിംപ്രി മോർവാഡിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലായിരുന്നു ദാരുണമായ ഈ സംഭവം.
ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിയ സോഡിയം നൈട്രേറ്റ് എന്ന രാസവസ്തു ഫ്ലാറ്റിൽ വച്ച് കത്തിച്ച്, അതിന്റെ വിഷപ്പുക ശ്വസിച്ചാണ് മൂവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്നും രാസവസ്തുവിന്റെ കുപ്പിയും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
സ്കൂൾ അധ്യാപികയായ സിൽജ ജോലിക്കെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നി ഫ്ലാറ്റിലെത്തിയ സുഹൃത്തുക്കളാണ് മൂവരെയും അവശനിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ വിനോദിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരുന്ന സിൽജയും മകൾ പൂർണിമയും പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വലിയ കടബാധ്യത കാരണം സ്വന്തം വീട് വിറ്റ് വാടകയ്ക്കാണ് കുടുംബം താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും കത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Purchased chemicals online, ignited them, and inhaled the fumes; Malayali family commits suicide in Pune.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








