മോൺട്രിയൽ: തെക്കൻ ക്യുബെക്കിൽ ഈ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ വരെ ചില പ്രദേശങ്ങളിൽ നല്ല രീതിയിൽ തന്നെ മഴ പെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും പ്രാദേശിക വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് അധികൃതർ നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്യുബെക്കിലെ ചില ഭാഗങ്ങളിൽ നല്ല രീതിയിൽ തന്നെ മഴ ലഭിച്ചിരുന്നു. അതിനാൽ ഇനി ലഭിക്കുന്ന മഴവെള്ളം എളുപ്പത്തിൽ ഒഴുകിപ്പോകാനും വെള്ളക്കെട്ട് രൂപപ്പെടാനുമുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതർ പറയുന്നത്.
ഞായറാഴ്ച മുഴുവൻ തെക്കൻ ക്യുബെക്കിൽ ശക്തമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മോൺട്രിയലും സമീപ പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ വരെ 50 മുതൽ 75 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വടക്കുപടിഞ്ഞാറൻ മേഖലകളിൽ 75 മുതൽ 100 മില്ലിമീറ്ററിലധികം മഴ ലഭിക്കാനും സാധ്യതയുണ്ട്.
മഴ ശക്തമാകുന്ന സമയത്ത്, പ്രത്യേകിച്ച് മോൺട്രിയൽ നഗരത്തിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കരുതെന്നും, വെള്ളത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയാത്തതിനാൽ ചെറിയ ഒഴുക്കുപോലും അപകടമുണ്ടാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Heavy rain likely in Quebec until Monday; public advised to exercise caution.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





