Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home FIFA'26

2030 ലോകകപ്പിൽ 64 ടീമുകൾ? സാധ്യതകൾ പഠിക്കാൻ ഏജൻസിയെ തേടി ഫിഫ

Canada Varthakal by Canada Varthakal
August 1, 2026
in FIFA'26
Reading Time: 1 min read
2030 ലോകകപ്പിൽ 64 ടീമുകൾ? സാധ്യതകൾ പഠിക്കാൻ ഏജൻസിയെ തേടി ഫിഫ

ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ എണ്ണം വീണ്ടും കൂട്ടാൻ ഫിഫ ആലോചിക്കുന്നു. 2030-ൽ നടക്കുന്ന ലോകകപ്പിൽ ടീമുകളുടെ എണ്ണം 48-ൽ നിന്ന് 64 ആയി ഉയർത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഏജൻസിയെ നിയമിക്കാനാണ് അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയുടെ നീക്കം. റോയിട്ടേഴ്സ് പുറത്തുവിട്ട ഫിഫയുടെ ഗവേഷണരേഖയിലാണ് ഇക്കാര്യമുള്ളത്. 1998 മുതൽ തുടർന്നുപോന്ന 32 ടീമുകളുടെ ഫോർമാറ്റിൽനിന്ന് മാറ്റി, 2026-ലെ ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടീമുകളുടെ എണ്ണം വീണ്ടും കൂട്ടാനുള്ള ആലോചന.

ലോകകപ്പിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ രാജ്യങ്ങൾക്ക് അവസരം നൽകണമെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ ‘കോൺമെബോൾ’ (CONMEBOL) കഴിഞ്ഞ വർഷമാണ് 64 ടീമുകളെ ഉൾപ്പെടുത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ഈ പ്രൊപ്പോസലിന്റെ പ്രായോഗികത, മത്സരങ്ങളുടെ നിലവാരം, ടിക്കറ്റ് വിൽപനയിലൂടെയും സ്പോൺസർഷിപ്പിലൂടെയും ലഭിക്കുന്ന വരുമാനം, കളിക്കാരുടെ ക്ഷേമം, മാച്ച് കലണ്ടറിലെ മാറ്റങ്ങൾ എന്നിവ പഠിക്കാനാണ് ഫിഫ ഏജൻസിയെ കണ്ടെത്തുന്നത്. ഓഗസ്റ്റ് 14-ന് ഏജൻസിയെ തിരഞ്ഞെടുക്കുകയും സെപ്റ്റംബർ 11-നകം റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

ADVERTISEMENT

അതേസമയം, ഫിഫയുടെ ഈ നീക്കത്തിനെതിരെ പ്രമുഖ ഫുട്ബോൾ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ടീമുകളുടെ എണ്ണം 64 ആക്കി ഉയർത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് UEFA പ്രസിഡന്റ് അലക്സാണ്ടർ സെഫെറിനും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയും വ്യക്തമാക്കിയിരുന്നു. മത്സരങ്ങളുടെ എണ്ണം അമിതമായി കൂട്ടുന്നത് ടൂർണമെന്റിന്റെ ആവേശം കുറയ്ക്കുമെന്നാണ് ഇവരുടെ പ്രധാന വിമർശനം.

മറ്റൊരു വിവാദപരമായ തീരുമാനത്തിന്റെ പേരിൽ ഫിഫയും യൂറോപ്യൻ ഫുട്ബോൾ ബോഡിയായ UEFAയും തമ്മിൽ നിലവിൽ ഭിന്നത രൂക്ഷമാണ്. ഫുട്ബോൾ ലോകകപ്പും മറ്റ് ടൂർണമെന്റുകളും സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കി നടത്തുന്നതിനായി 20 ബില്യൺ ഡോളറിന്റെ ഉപകമ്പനി രൂപീകരിക്കാൻ ഫിഫ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഫിഫയുടെ പരിപാടികൾ ബഹിഷ്കരിക്കാൻ UEFA തീരുമാനിച്ചതും ആഗോള ഫുട്ബോളിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അർജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിൽ ഓരോ മത്സരങ്ങൾ വീതം നടക്കും. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തുന്ന 2026-ലെ ലോകകപ്പിൽ ആദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുമ്പോൾ അഞ്ചാഴ്ച നീളുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും.

64 teams in the 2030 World Cup? FIFA seeks agency to study possibilities

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം
FIFA'26

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം

by Canada Varthakal
July 21, 2026
ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’
FIFA'26

ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’

by Canada Varthakal
July 20, 2026
ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!
FIFA'26

ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.