Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

Canada Varthakal by Canada Varthakal
July 31, 2026
in Immigration
Reading Time: 1 min read
New-Express-Entry-Draw

credits immigrationnewscanada.ca

ടൊറന്റോ: കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് ഓഗസ്റ്റ് മാസത്തിലെ എക്‌സ്പ്രസ് എൻട്രി ഡ്രോ പ്രവചനങ്ങളും സി.ആർ.എസ് സ്കോർ ട്രെൻഡുകളും പുറത്തുവന്നു. ഓഗസ്റ്റ് മാസത്തിൽ രണ്ട് ഘട്ടങ്ങളിലായി പ്രധാന നറുക്കെടുപ്പുകൾ നടക്കാനാണ് സാധ്യതയെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു.

WhatsApp Image 2026 07 13 at 1.56.15 AM

ജൂലൈ മാസത്തിൽ മാത്രം എട്ട് ഘട്ടങ്ങളിലായി 15,549 പ്രൊഫൈലുകൾക്കാണ് ഐ.ആർ.സി.സി അപേക്ഷിക്കാനുള്ള ക്ഷണം നൽകിയത്. ഇതോടെ 2026-ൽ ഇതുവരെ 42 ഡ്രോകളിൽ നിന്നായി ആകെ 104,616 പേർക്ക് സ്ഥിരതാമസത്തിനുള്ള അവസരം ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ 2024 വർഷത്തിലെ ആകെ കണക്കുകളേക്കാൾ വളരെ മുന്നിലാണ് ഈ വർഷത്തെ ഇതുവരെയുള്ള കണക്കുകളെങ്കിലും വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രക്രിയയുടെ വേഗതയിൽ നേരിയ കുറവ് ദൃശ്യമാകുന്നുണ്ട്.

ADVERTISEMENT

ഓഗസ്റ്റ് മാസത്തിലെ ആദ്യ നറുക്കെടുപ്പ് ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ആഴ്ചയിൽ പ്രതീക്ഷിക്കാം. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ ഓഗസ്റ്റിൽ പ്രതീക്ഷിക്കുന്ന സി.ആർ.എസ് കട്ട്-ഓഫ് സ്കോർ 515 മുതൽ 518 വരെയായിരിക്കും, കൂടാതെ ഓരോ റൗണ്ടിലും 2,000 ഇൻവിറ്റേഷനുകൾ വീതം നൽകാനാണ് സാധ്യത. ഫ്രഞ്ച് ഭാഷാ പ്രവീണ്യം നേടിയവർക്ക് ഇത്തവണയും മികച്ച അവസരമുണ്ട്. ഈ വിഭാഗത്തിൽ സ്കോർ 395 മുതൽ 415 വരെ താഴാൻ സാധ്യതയുണ്ട്. കൂടാതെ 3,500 മുതൽ 4,500 വരെ ആളുകൾക്ക് ഒരോ റൗണ്ടിലും അവസരം ലഭിച്ചേക്കാം. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി അപേക്ഷിക്കുന്നവർക്ക് സ്കോർ 720 മുതൽ 760 വരെയായിരിക്കാനാണ് സാധ്യത. 400 മുതൽ 600 വരെ ആളുകൾക്ക് പിഎൻപി ഡ്രോയിലൂടെ ഇൻവിറ്റേഷനുകൾ ലഭിക്കാനും സാധ്യതയുണ്ട്.

ഹെൽത്ത്‌കെയർ, ട്രേഡ്സ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് വരുന്ന മാസങ്ങളിൽ കൂടുതൽ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള ഡ്രോകൾ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ സി.ആർ.എസ് സ്കോർ 400 നും 475 നും ഇടയിലുള്ള അപേക്ഷകർക്ക് ഫ്രഞ്ച് ഭാഷാ പരീക്ഷകളിൽ യോഗ്യത നേടുന്നതോ, പി.എൻ.പി വഴി 600 പോയിന്റ് അധികമായി സ്വന്തമാക്കുന്നതോ സ്ഥിരതാമസത്തിനുള്ള സാധ്യതകൾ വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.

New Express Entry Draw Predictions and CRS Trends For August 2026

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 31, 2026
bc pnp
Immigration

BC PNP ഡ്രോ: ജൂലൈ 28-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.