ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ കാരിബൂ മേഖലയിൽ പിയർ ലേക്ക് കാട്ടുതീ അതിവേഗം പടരുന്ന സാഹചര്യത്തിൽ ഗ്രീൻ ലേക്ക് പ്രദേശത്ത് ഒഴിപ്പിക്കൽ നടപടികൾ ഊർജ്ജിതമാക്കി. പ്രദേശത്തെ അഞ്ഞൂറിലധികം വീടുകളിലേക്ക് കൂടി ഒഴിപ്പിക്കൽ ഉത്തരവ് വ്യാപിപ്പിച്ചു. ഇതോടെ തോംസൺ-നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റിൽ മാത്രം 1,120-ലധികം പ്രോപ്പർട്ടികളിലുള്ള ആളുകളോട് ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും ഇത് തീ കൂടുതൽ പ്രദേശങ്ങളിലേക്ക് ആളിപ്പടരാൻ കാരണമാകുമെന്നും ബി.സി. വൈൽഡ്‌ഫയർ സർവീസ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 730 ചതുരശ്ര കിലോമീറ്ററിലധികം സ്ഥലത്തേക്ക് തീ പടർന്നിട്ടുണ്ട്.
കാറ്റിന്റെ ദിശ മാറിവീശുന്നത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്ലിന്റൺ വില്ലേജിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. തീ പൂർണ്ണമായും നിയന്ത്രണവിധേയമാകാത്തതിനാൽ ജനങ്ങൾക്ക് എപ്പോൾ തിരികെ എത്താൻ സാധിക്കുമെന്ന് വ്യക്തമല്ലെന്ന് മേയർ റോളണ്ട് സ്റ്റാങ്കെ അറിയിച്ചു.
Wildfire Raging: More People Being Evacuated from Green Lake Area
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






