വാൻകൂവർ: വയോധികരെ ലക്ഷ്യമിട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ കവരുന്ന സംഘടിത ക്രിമിനൽ സംഘങ്ങൾക്കെതിരെ വാൻകൂവർ പോലീസ് (VPD) ജാഗ്രതാ മുന്നറിയിപ്പ് നൽകി. കനേഡിയൻ പൗരന്മാരും വിദേശികളും അടങ്ങുന്ന ക്രിമിനൽ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 35 സംഭവങ്ങളിലായി ഏകദേശം 2,50,000 കനേഡിയൻ ഡോളറിന്റെ നഷ്ടമാണ് ഇരയായവർക്ക് സംഭവിച്ചിട്ടുള്ളത്.
പൊതുസ്ഥലങ്ങളിലോ വഴിയിലോ ഉള്ള വയോധികരെ കാൽനടയായോ വാഹനങ്ങളിലോ എത്തുന്ന സംഘം സമീപിക്കുകയും സംസാരിച്ചോ മറ്റ് വ്യാജ കാരണങ്ങൾ പറഞ്ഞോ ഇവരുടെ ശ്രദ്ധ തിരിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് കണ്ണ് വെട്ടിച്ച് നിമിഷങ്ങൾക്കകം യഥാർത്ഥ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ പകരം വെച്ച് സംഘം കടന്നുകളയുന്നു.
വാൻകൂവറിന്റെ കിഴക്കൻ റെസിഡൻഷ്യൽ മേഖലകളിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതൽ നടന്നിട്ടുള്ളതെങ്കിലും, വാടകക്കെടുത്ത വാഹനങ്ങളിൽ കാനഡയിലുടനീളം സഞ്ചരിച്ചാണ് ഈ ശൃംഖല തട്ടിപ്പുകൾ നടത്തുന്നത്.
Vancouver police warn of ‘organized crime rings’ targeting seniors in distraction thefts
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






