ഹാലിഫാക്സ്: കാനഡയിലെ പെർമനന്റ് റെസിഡൻസി പാതകൾ പരിമിതപ്പെടുത്താനും കുടിയേറ്റം നിയന്ത്രിക്കാനുമുള്ള ഫെഡറൽ സർക്കാരിന്റെ നീക്കങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നോവ സ്കോഷ്യയിലെ വ്യവസായികൾ വ്യക്തമാക്കി. നിലവിലെ ഇമിഗ്രേഷൻ നയങ്ങളിൽ അടിയന്തര പുനഃപരിശോധന വേണമെന്ന് ബിസിനസ് ഉടമകൾ ആവശ്യപ്പെട്ടു. വിസ നയങ്ങളിലെ ആശയക്കുഴപ്പവും വ്യക്തതയില്ലായ്മയും കാരണം കാര്യക്ഷമമായി പ്രവർത്തിക്കുന്ന ജീവനക്കാരെ രാജ്യം വിടാൻ നിർബന്ധിതരാക്കുകയാണെന്ന് അവർ ആരോപിച്ചു.
നോവ നോവ സ്കോഷ്യയിലെ ത്രീസിക്സ്ഫൈവ് മീഡിയ ഉടമ ഡേവ് കളളൻ, കേബ്കോ കമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ് സി.ഇ.ഒ മൈക്ക് മിൽസ് തുടങ്ങിയവർ തങ്ങളുടെ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാർ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി. അഞ്ച് മുതൽ ഏഴ് വർഷം വരെ കാനഡയിൽ താമസിച്ച് ജോലി ചെയ്ത ജീവനക്കാർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകാത്തതിനെ തുടർന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വന്നതായി ഇവർ അറിയിച്ചു. വിസ അപേക്ഷാ നിബന്ധനകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം ബിസിനസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായി ഇവർ വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് ജോലി ചെയ്യുന്നവർക്കാണ് ഫെഡറൽ സർക്കാർ മുൻഗണന നൽകേണ്ടതെന്ന് മൈക്ക് മിൽസ് ആവശ്യപ്പെട്ടു. ചെറിയ ഭരണപരമായ തെറ്റുകൾ കാരണം പോലും വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെടുന്നുണ്ടെന്ന് മാക്കിന്നസ് കൂപ്പർ സ്ഥാപനത്തിലെ ഇമിഗ്രേഷൻ അഭിഭാഷക സാറ മാക്കിന്നസ് പറഞ്ഞു. അപേക്ഷ നിരസിക്കപ്പെട്ടാൽ ജീവനക്കാർക്ക് ജോലി തുടരാനാവില്ലെന്നും, അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും സാറ മാക്കിന്നസ് ആവശ്യപ്പെട്ടു.
ചെറുകിട വ്യവസായിയായ ലൂക്കാ ഫെറാന്റെ ഉൾപ്പെടെയുള്ളവർ തങ്ങളുടെ പെർമനന്റ് റെസിഡൻസിക്കായി വർഷങ്ങളായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഹാലിഫാക്സിൽ സാപോറി ഇറ്റാലിയൻ സ്ട്രീറ്റ് ഫുഡ് നടത്തുന്ന ഇദ്ദേഹത്തിന്റെ വർക്ക് പെർമിറ്റ് കാലാവധി ഒക്ടോബറിൽ അവസാനിക്കും. പുതിയ നിർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽ ബിസിനസ് വിറ്റ് സ്വന്തം രാജ്യമായ ഇറ്റലിയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ലൂക്കാ ഫെറാന്റെ വ്യക്തമാക്കി. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വിഷയത്തിൽ പ്രതികരണത്തിന് ലഭ്യമായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
New immigration policies backfire; Business owners and employees in Nova Scotia face uncertainty, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





