വാഷിംഗ്ടൺ: ചൈന, യുകെ, ഇസ്രായേൽ തുടങ്ങി 60 ഓളം പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക വീണ്ടും പുതിയ താരിഫ് ചുമത്തി. നിർബന്ധിത തൊഴിൽ വഴി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നടപടി. രാജ്യങ്ങളുടെ നിയമനിർമ്മാണവും അത് നടപ്പിലാക്കുന്നതിലെ കാര്യക്ഷമതയും കണക്കിലെടുത്ത് 10 ശതമാനം മുതൽ 12.5 ശതമാനം വരെയാണ് പുതിയ താരിഫ് നിശ്ചയിച്ചിരിക്കുന്നത്.
നിർബന്ധിത തൊഴിൽ തടയുന്നതിന് ശക്തമായ നിയമങ്ങളില്ലാത്ത ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്ക് 12.5 ശതമാനം ഉയർന്ന നികുതി ചുമത്തിയപ്പോൾ ഇന്ത്യയ്ക്ക് 10 ശതമാനം താരിഫാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിർബന്ധിത തൊഴിൽ വഴി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഇന്ത്യ സമീപകാലത്ത് പുതിയ നയരൂപീകരണങ്ങളും നിയമനടപടികളും സ്വീകരിച്ചതാണ് ഇന്ത്യയ്ക്കുള്ള നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ കാരണമായി യുഎസ് വ്യക്തമാക്കുന്നത്.
ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരം പ്രഖ്യാപിച്ച ഈ പുതിയ നികുതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി ട്രംപിന്റെ പഴയ തീരുവകൾ റദ്ദാക്കിയതിനെ തുടർന്ന് താത്കാലികമായി ഏർപ്പെടുത്തിയ 10 ശതമാനം നികുതി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസാധുതയുള്ള വകുപ്പുകൾ ഉപയോഗിച്ച് ട്രംപ് ഭരണകൂടം ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ എണ്ണ, ഗ്യാസ്, വളം, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
US Tariffs: 12.5% for China and Israel, only 10% for India; Here’s why
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





