ടൊറന്റോ: ഒന്റാറിയോ പോലീസിന്റെ നേതൃത്വത്തിൽ നടന്ന ക്രോസ്-ബോർഡർ അന്വേഷണത്തിൽ വൻ മയക്കുമരുന്ന് വേട്ട നടന്നു. ഏകദേശം 1.7 ടൺ നിയമവിരുദ്ധ മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 139 ദശലക്ഷം കനേഡിയൻ ഡോളറിലധികം വിലമതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാനമായും കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് ഈ മൾട്ടി-ജൂറിസ്ഡിക്ഷണൽ അന്വേഷണത്തിലൂടെ പിടിച്ചെടുത്തത്. ഈ കേസിൽ ആകെ 21 പേർക്കെതിരെ 102 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇതുവരെ 19 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലാകാനുള്ള ബാക്കി രണ്ട് പ്രതികൾ ഒളിവിലാണ് ഇവർക്കായി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഒന്നിലധികം ഏജൻസികളുടെ സഹകരണത്തോടെയാണ് ഈ മയക്കുമരുന്ന് കടത്ത് സംഘത്തെ പോലീസ് തകർത്തത്. കാനഡയും മറ്റ് രാജ്യങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട മയക്കുമരുന്ന് മാഫിയയാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഒളിവിൽ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
$139M in drugs seized in cross-border investigation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






