Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു; ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ നേതാക്കൾ

Canada Varthakal by Canada Varthakal
July 22, 2026
in India
Reading Time: 1 min read
സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു; ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ നേതാക്കൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സിജെപി നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ശക്തമാകുന്നു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് സമരവേദിയിലെത്തും. കഴിഞ്ഞ ദിവസം എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ശിവസേന (യുബിടി) നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍ ജന്തര്‍ മന്ദറിലെത്തി പിന്തുണ അറിയിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ മോചിപ്പിക്കാനായി കെജ്‌രിവാള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തുകയും ചെയ്തു. ഇതിനിടെ, സിജെപിയുടെ സമരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ജന്തര്‍ മന്ദറിലെ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനും കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ സമരം ബിജെപിയുടെ അറിവോടെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് കരിദിനമായി ആചരിക്കാനാണ് ഇന്‍ഡ്യ (INDIA) സഖ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സഖ്യത്തിലെ എംപിമാര്‍ കറുത്ത വസ്ത്രമണിഞ്ഞായിരിക്കും പാര്‍ലമെന്റിലെത്തുക.

സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെ തുടർന്ന് ഡൽഹി പൊലീസ് ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി, കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലെ വിവരങ്ങളും കേന്ദ്രീകരിച്ച് പ്രതിഷേധക്കാരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അര ലക്ഷത്തോളം ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ വീണ്ടും പുനര്‍നിര്‍മിക്കുകയും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അതിരാവിലെ തന്നെ ജന്തര്‍ മന്ദറിലേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതോടെ സമരം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ADVERTISEMENT

പ്രതിഷേധങ്ങള്‍ രാജ്യതലസ്ഥാനത്ത് ആളിക്കത്തുന്നതിനിടെ, വിഷയത്തില്‍ സമവായ നീക്കങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ, പരുക്കേറ്റവരെ സന്ദര്‍ശിച്ചത് ഈ അനുനയ നീക്കങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. കൂടാതെ, പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സോനം വാങ്ചുക്കിനെ സന്ദർശിച്ചതും പ്രക്ഷോഭത്തിൽ സർക്കാരിനുള്ള ആശങ്ക വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പെട്ടെന്ന് നടത്തിയ മിന്നല്‍ സമരം അപ്രതീക്ഷിതമായിരുന്നുവെന്നും, ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നും ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു.

പ്രതിപക്ഷ പ്രക്ഷോഭങ്ങളും മിന്നല്‍ സമരങ്ങളും കണക്കിലെടുത്ത് പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി പൊലീസിനു പുറമെ സിആര്‍പിഎഫ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രധാന റോഡുകള്‍ ഗതാഗതത്തിനായി അടച്ചു. പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയത്തിന് അനുമതി ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭവനിലേക്കടക്കം മാര്‍ച്ച് നടത്താനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. കഴിഞ്ഞ രാത്രിയിലെ അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ടിയര്‍ ഗ്യാസ് അടക്കമുള്ള പ്രതിരോധ സാമഗ്രികളുമായി വന്‍ സുരക്ഷാ സന്നാഹമാണ് പാര്‍ലമെന്റിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.

More Opposition Leaders Back CJP Protest in Solidarity

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

indian canada flag
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും

by Canada Varthakal
September 21, 2026
court
Canada

നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്വന്തം വീട് വേണം! വാടകക്കാരിയെ ഒഴിപ്പിക്കാൻ ശ്രമം; കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി

by Canada Varthakal
September 21, 2026
47-year-old Maharashtra mother running barefoot for daughters’ education
India

മകളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി 47കാരിയുടെ പോരാട്ടം; ഇന്ത്യയിലെ വിദ്യാഭ്യാസ ചെലവുകൾ വീണ്ടും ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.