ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായക വിവരവുമായി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവന്നു. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ നടന്ന പുതിയ ഡ്രോയിൽ ആകെ 2,000 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ഇത്തവണത്തെ നറുക്കെടുപ്പിൽ CRS കട്ട്-ഓഫ് സ്കോർ 516 ആയിരുന്നു. 2026 ജൂലൈ 21-നാണ് പുതിയ അപ്ഡേറ്റ് പുറത്തുവന്നിട്ടുള്ളത്. ടൈ-ബ്രേക്കിംഗ് നിയമപ്രകാരം 2026 മെയ് 26, UTC സമയം 17:33:03-ന് മുമ്പ് പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ ഘട്ടത്തിൽ പരിഗണന ലഭിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന എക്സ്പ്രസ് എൻട്രി പിഎൻപി ഡ്രോയിൽ 511 പേർ ഇൻവിറ്റേഷൻ ലഭിച്ചിരുന്നു. 2026-ൽ ഇതുവരെ 40 എക്സ്പ്രസ് എൻട്രി ഡ്രോകളാണ് IRCC നടത്തിയത്. കാനഡയിൽ ഇതിനകം ജോലി ചെയ്യുന്നവർക്കും, പ്രവിശ്യാ നോമിനേഷൻ ഉള്ളവർക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഈ വർഷത്തെ കുടിയേറ്റ നയങ്ങൾ മുന്നോട്ട് പോകുന്നത്.
Express Entry CEC Draw






