വിന്നിപെഗ് : മാനിറ്റോബയിലുള്ള നുട്ടിമിക് തടാകത്തിലെ സ്ടർജൻ ഫോൾസ് ട്രെയിലിന് സമീപമുള്ള കുത്തൊഴുക്കിലേക്ക് വീണ് 10-ഉം 13-ഉം വയസ്സുള്ള രണ്ട് കുട്ടികളെയാണ് കാണാതായത്. ഇവർ സഹോദരങ്ങലാണ്. വിന്നിപെഗ് സ്വദേശികളായ കുട്ടികൾ മുങ്ങിമരിച്ചതായാണ് സംശയിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ വൈറ്റ്‌ഷെൽ പ്രൊവിൻഷ്യൽ പാർക്കിലാണ് സംഭവം നടന്നത്. കുട്ടികൾ ഒഴുക്കിൽപെട്ട് വെള്ളത്തിന് മുകളിലേക്ക് ഉയർന്നു വരാതായതോടെ അധികൃതർ വിവരമറിയുകയായിരുന്നു എന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി) ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിന്നിപെഗിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു കുട്ടികളും പിതാവും. ബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ച് പോലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. നിലവിൽ ആർ.സി.എം.പിയുടെ അണ്ടർ വാട്ടർ റിക്കവറി ടീമും ഹട്ടേറിയൻ എമർജൻസി അക്വാട്ടിക് റെസ്‌പോൺസ് ടീമും തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മുങ്ങിമരിച്ചതായി ശക്തമായ സൂചനകളുണ്ടെന്ന് ലാക് ഡു ബോണറ്റ് ആർ.സി.എം.പി സ്റ്റാഫ് സാര്ജന്റ് കോറി മെയേഴ്സ് വ്യക്തമാക്കി.
വിന്നിപെഗിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാറകളിൽ കടുത്ത വഴുക്കലുണ്ടെന്നും ഇവിടുത്തെ ഒഴുക്ക് വളരെ അപകടകരമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. മുൻപും ഈ പ്രദേശത്ത് സമാനമായ അപകടങ്ങൾ നടന്നിട്ടുണ്ട്. 2025 ജൂണിൽ 38 കാരിയായ സ്ത്രീയും 2023 മേയിൽ 12 വയസ്സുള്ള ആൺകുട്ടിയും ഇതേ സ്ഥലത്ത് മുങ്ങിമരിച്ചിരുന്നു എന്ന് അധികൃതർ സ്ഥിരീകരിച്ചു.
Two children missing after being swept away in Manitoba lake; search intensifies
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





