Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിയമ പരിഷ്കാരം: 25 വർഷം പഴക്കമുള്ള സ്വകാര്യതാ നിയമം പൂർണ്ണമായി മാറ്റിയെഴുതാൻ ഫെഡറൽ സർക്കാർ

Canada Varthakal by Canada Varthakal
July 15, 2026
in Canada
Reading Time: 1 min read
Legal Reform: Federal government to completely rewrite 25-year-old privacy law.

ഒട്ടാവ: കാനഡയിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഫെഡറൽ സർക്കാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇന്നൊവേഷൻ മന്ത്രി ഇവാൻ സോളമൻ ജൂൺ 15-നാണ് ‘പ്രൊട്ടക്റ്റിങ് പ്രൈവസി ആൻഡ് കൺസ്യൂമർ ഡാറ്റ ആക്ട്’ (ബിൽ C-36) ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചത്. നിലവിലുള്ള 25 വർഷം പഴക്കമുള്ള നിയമത്തിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. ആളുകളുടെ ഇന്റർനെറ്റ് ഉപയോഗം, താമസസ്ഥലം, വരുമാനം, ഫോൺ മോഡൽ എന്നിവ വിശകലനം ചെയ്ത് ഒരേ സാധനത്തിന് പലരിൽ നിന്നും പല വില ഈടാക്കുന്ന ‘സർവൈലൻസ് പ്രൈസിങ്’ തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

WhatsApp Image 2026 07 13 at 1.55.37 AM

പുതിയ നിയമം വരുന്നതോടെ കാനഡക്കാർക്ക് തങ്ങളുടെ വിവരങ്ങളിൽ പൂർണ്ണ നിയന്ത്രണം ലഭിക്കും. കമ്പനികളുടെ കയ്യിലുള്ള നമ്മുടെ വിവരങ്ങൾ വേണ്ടാ എന്ന് വെച്ചാൽ അത് പൂർണ്ണമായി ഡിലീറ്റ് ചെയ്യിക്കാനും, കമ്പ്യൂട്ടറോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ (AI) നമുക്കെതിരെ എന്തെങ്കിലും തീരുമാനമെടുത്താൽ അത് എന്തുകൊണ്ട് എടുത്തു എന്ന് ചോദിച്ചറിയാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും. കുട്ടികളുടെ വിവരങ്ങൾക്ക് കൂടുതൽ ശക്തമായ സുരക്ഷ നൽകുന്നതോടൊപ്പം, കാനഡയ്ക്ക് പുറത്തുള്ള സെർവറുകളിലേക്ക് നമ്മുടെ വിവരങ്ങൾ കൈമാറുന്നതിന് മുൻപ് കമ്പനികൾ കൃത്യമായ പരിശോധന നടത്തണമെന്നും ബില്ലിൽ നിർബന്ധമാക്കുന്നുണ്ട്. ഈ നിയമങ്ങൾ തെറ്റിക്കുന്ന കമ്പനികൾക്ക് വലിയ തുക പിഴ ചുമത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

ADVERTISEMENT

നിയമം നടപ്പിലാക്കുന്നതിനായി ‘ഡിജിറ്റൽ സേഫ്റ്റി ആൻഡ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ’ എന്ന പേരിൽ പുതിയൊരു നിയന്ത്രണ ഏജൻസി രൂപീകരിക്കും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10 മില്യൺ ഡോളർ മുതൽ പരമാവധി 25 മില്യൺ ഡോളർ വരെയോ അല്ലെങ്കിൽ അവരുടെ ആഗോള വരുമാനത്തിന്റെ 5 ശതമാനം വരെയോ പിഴ ചുമത്താൻ ഈ ഏജൻസിക്ക് അധികാരമുണ്ടാകും. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വിശദമായ കമ്മിറ്റി പരിശോധനകൾക്കും സെനറ്റ് അംഗീകാരത്തിനും ശേഷമേ പൂർണ്ണമായി നിയമമായി മാറുകയുള്ളൂ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സ്വകാര്യതാ നിയമ പരിഷ്കാരമായാണ് കാനഡ സർക്കാർ ഇതിനെ കണക്കാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Legal Reform: Federal government to completely rewrite 25-year-old privacy law.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദ്യാർഥി വിസയിൽ കാനഡയിലെത്തി, കോടികളുടെ തട്ടിപ്പ് ശൃംഖലയിൽ പങ്കാളിയായി; ഇന്ത്യൻ യുവാവിന് യു.എസിൽ ജയിൽശിക്ഷ
Canada

വിദ്യാർഥി വിസയിൽ കാനഡയിലെത്തി, കോടികളുടെ തട്ടിപ്പ് ശൃംഖലയിൽ പങ്കാളിയായി; ഇന്ത്യൻ യുവാവിന് യു.എസിൽ ജയിൽശിക്ഷ

by Canada Varthakal
July 30, 2026
About 10,000 federal public servants apply for early retirement
Canada

ചെലവ് ചുരുക്കാൻ സർക്കാർ; കാനഡയിൽ സ്വയം വിരമിക്കലിന് അപേക്ഷിച്ച് 10,000 ഫെഡറൽ ജീവനക്കാർ

by Canada Varthakal
July 30, 2026
new app
Canada

അൽഗോരിതങ്ങളുടെ കാലത്ത് വേറിട്ട പരീക്ഷണം; പരസ്യങ്ങളില്ലാത്ത സോഷ്യൽ മീഡിയ ആപ്പുമായി ഈ 21-കാരൻ

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.