കാൽഗറി: കാനഡയിൽ ഭവന വിപണിയിൽ വില ഇടിയുമ്പോഴും കാൽഗറിയിലെ വിപണി അപ്രതീക്ഷിതമായി പിടിച്ചുനിൽക്കുന്നുവെന്ന് റോയൽ ലേപേജിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026-ലെ രണ്ടാം പാദത്തിൽ കാൽറിയിലെ വീടുകളുടെ ശരാശരി വിലയിൽ കാര്യമായ മാറ്റമില്ലാതെ $695,300 എന്ന നിലയിൽ തുടരുകയാണ്. രാജ്യത്തുടനീളം വീടുകളുടെ വിലയിൽ 1.4 ശതമാനത്തിന്റെ കുറവുണ്ടാവുകയും ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തുകയും ചെയ്തപ്പോഴാണ് കാൽഗറി ഈ പ്രതിസന്ധിയെ അതിജീവിച്ചത്.

ആൽബർട്ടയിലെ ഊർജ്ജ മേഖലയിലെ കരുത്തും സ്ഥിരതയാർന്ന പലിശ നിരക്കും ഉപഭോക്താക്കളുടെ ആത്മവിശ്വാസവുമാണ് കാൽഗറിയിലെ വിപണിയെ തളരാതെ സംരക്ഷിക്കുന്നത്. എന്നാൽ വിപണിയിലെ വിതരണം വർദ്ധിച്ചതിനെത്തുടർന്ന് കോണ്ടോമിനിയം മേഖലയിൽ വിലയിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
വർഷാവസാനത്തോടെ കാൽഗറിയിലെ വീടുകളുടെ വിലയിൽ 2.5 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് റോയൽ ലേപേജിന്റെ പ്രവചനം. തുടർച്ചയായ ആവശ്യകതയും പുതിയതായി നഗരത്തിലേക്ക് എത്തുന്നവരുടെ സാന്നിധ്യവും വരും മാസങ്ങളിലും കാൽഗറിയിലെ ഭവന വിപണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ.
Calgary housing market stable while prices fall nationwide
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





