ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി അനിൽ മേനോൻ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ യാത്രികരുമായി റഷ്യൻ നിർമിത ‘സോയൂസ് എം എസ് 29’ (Soyuz MS-29) പേടകം വിജയകരമായി വിക്ഷേപിച്ചു. എക്സ്പെഡിക്ഷൻ 74 (Expedition 74) ദൗത്യത്തിന്റെ ഭാഗമായാണ് ഈ കുതിപ്പ്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് പേടകത്തിൽ അനിലിനൊപ്പമുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന പേടകത്തിൽ നിന്ന് ഡോക്കിങ് പൂർത്തിയാക്കി ഇന്ത്യൻ സമയം പുലർച്ചെ 1.25 ഓടെ സംഘം നിലയത്തിൽ പ്രവേശിക്കും.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ദൗത്യം നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ബഹിരാകാശ നിലയത്തിലെ താമസം മനുഷ്യശരീരത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സംഘം നിരീക്ഷിക്കും. ഇതിനുപുറമേ ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ലൂയിഡ് (IV Fluid) നിർമ്മിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെ പരീക്ഷണവും ഈ ദൗത്യത്തിൽ നടക്കും.
അമേരിക്കയിൽ ജനിച്ച് വളർന്ന അനിൽ മേനോന്റെ പിതാവ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോനും മാതാവ് ഉക്രൈൻ സ്വദേശിയുമാണ്. ഹാർവാഡിൽ നിന്ന് ന്യൂറോ ബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയ അനിൽ മേനോൻ യുഎസ് വ്യോമസേനയിൽ കേണലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ ഫ്ലൈറ്റ് സർജനായി നാസയിലെത്തിയ അദ്ദേഹം, 2018-ൽ സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായി ചുമതലയേറ്റു. തുടർന്ന് 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി അനിൽ തിരഞ്ഞെടുക്കപ്പെടുന്നത്. സ്‌പേസ് എക്‌സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.
Now a ‘single bridge’ connection in space too! The Soyuz spacecraft carrying Anil Menon has departed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





