ഒന്റാറിയോ: ഒന്റാറിയോയിൽ 2023-ൽ നടന്ന ദാരുണമായ കൊലപാതകത്തിൽ ബ്രിട്ടിഷ് പൗരനായ റോബട്ട് ഇവാൻസിന് കോടതി മൂന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഓവൻ സൗണ്ടിലെ ‘ദ കറി ഹൗസ്’ റസ്റ്ററൻറ് ഉടമയായ ഷരീഫ് റഹ്മാൻ കൊല്ലപ്പെട്ട കേസിലാണ് വിധി. ഭക്ഷണം കഴിച്ച് ബിൽ നൽകാതെ കടന്നുകളയാൻ ശ്രമിച്ച സംഘത്തെ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ മർദ്ദനത്തിലാണ് റഹ്മാൻ കൊല്ലപ്പെട്ടത്. മർദ്ദനമേറ്റ് നിലത്തുവീണ റഹ്മാന്റെ തല നിലത്തിടിച്ച് തലയോട്ടി പൊട്ടുകയും ഒരാഴ്ചത്തെ ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ഇവാൻസ് കോടതിയിൽ സമ്മതിച്ചിരുന്നു. വിചാരണയ്ക്ക് മുൻപ് കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് ശിക്ഷാകാലാവധിയിൽ നിന്ന് കുറച്ചിട്ടുള്ളതിനാൽ, ഇനി ഒരു വർഷത്തിൽ താഴെ മാത്രമേ ഇവാൻസിന് ജയിലിൽ കഴിയേണ്ടതുള്ളൂ. ശിക്ഷാ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക്, ഇയാളെ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് കൈമാറുകയും തുടർന്ന് ബ്രിട്ടനിലേക്ക് നാടുകടത്തുകയും ചെയ്യും.
പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയും കാനഡ വിടാനുള്ള വിമാന ടിക്കറ്റ് വാങ്ങി നൽകുകയും ചെയ്തതിന് ഇവാൻസ് റോബട്ട് ബസ്ബി, ബാരി ഇവാൻസ് എന്നിവർക്ക് 21 മാസത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
Attempt to leave without paying for a meal; restaurant owner killed after confronting the customer; Canada to deport the accused
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






