ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിലെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന എഐ നിർമ്മിത വാർത്തകൾക്കെതിരെ അധികൃതർ കടുത്ത മുന്നറിയിപ്പ് നൽകി.
യാത്രകൾ, വിമാനങ്ങളുടെ സമയം, റദ്ദാക്കലുകൾ എന്നിവയെ സംബന്ധിച്ച് എഐ ബോട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇത്തരം വാർത്തകൾ യാത്രക്കാരെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ക്ലിക്ക് ബൈറ്റ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ യാതൊരുവിധ പരിശോധനയുമില്ലാതെ ഒരു ദിവസം നൂറിലധികം വാർത്തകൾ വരെ ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. സിസ്റ്റം തകരാറിലായെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിമാനങ്ങളുടെ സമയക്രമം, റദ്ദാക്കലുകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ അതത് എയർലൈനുകളെ തന്നെ ആശ്രയിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. കൂടാതെ ടൊറന്റോ പിയേഴ്സൺ എയർപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റായ TorontoPearson.com സന്ദർശിച്ച് തത്സമയ വിവരങ്ങൾ പരിശോധിക്കാനും യാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അധികൃതർ കർശനമായി ആവശ്യപ്പെട്ടു.
Bots are writing inaccurate articles about operations at Pearson, airport warns
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






