അയർലൻഡിനെതിരായ ടി20 പരമ്പരയിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്ത ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ രവി ശാസ്ത്രി രംഗത്തെത്തി. വൈഭവിന്റെ നിർഭയമായ ബാറ്റിങ് ശൈലിക്ക് ടീമിനെ വലിയ ഉയരങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അയർലൻഡിലെ പിച്ചുകൾക്ക് വേഗത കുറവായതിനാലും ഗ്രൗണ്ടുകൾ ചെറുതായതിനാലും പന്തുകൾ അനായാസം സിക്സറുകളാക്കി മാറ്റാൻ വൈഭവിനാകുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ മികച്ച പേസ് ബൗളർമാർക്കെതിരെ പോലും അവൻ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യാതൊരു സമ്മർദവുമില്ലാതെ കളിക്കുന്ന വൈഭവ് ടീമിന്റെ ‘എക്സ് ഫാക്ടർ’ ആണെന്നും, 15 വയസ്സിന്റെ ഊർജസ്വലതയും ഭയമില്ലായ്മയും അവനുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
വൈഭവ് നൽകുന്ന മികച്ച തുടക്കം മധ്യനിരയ്ക്ക് വലിയ സ്കോറുകളിലേക്ക് എത്താൻ സഹായിക്കും. വെറുതെ ബെഞ്ചിലിരുത്താനാണോ അവനെ ടീമിലെടുത്തതെന്നു ചോദിച്ച ശാസ്ത്രി, എത്രയും വേഗം താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
Former India head coach Ravi Shastri has questioned Team India’s decision to keep teenage sensation Vaibhav Sooryavanshi out of the playing XI
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






