വിന്നിപെഗ്: മാനിറ്റോബയിൽ പലചരക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് വലിയ ആശ്വാസമായി നികുതിയിളവ് പ്രാബല്യത്തിൽ വന്നു. ഇന്ന്, ജൂലൈ 1 മുതൽ, മുൻപ് ഏഴ് ശതമാനം പ്രവിശ്യാ വിൽപന നികുതി (PST) ഈടാക്കിയിരുന്ന ചില ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല. ഇതുവരെ മിക്ക പലചരക്ക് സാധനങ്ങളും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നുവെങ്കിലും, ചിപ്സ്, റൊട്ടിസറി ചിക്കൻ, ബേക്കറി ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക് നികുതി ബാധകമായിരുന്നു. പുതിയ തീരുമാനത്തോടെ ഇവയെല്ലാം നികുതിരഹിത പട്ടികയിൽ ഉൾപ്പെടുത്തി.
ഈ മാറ്റം വലിയ സൂപ്പർമാർക്കറ്റുകൾക്ക് പുറമെ ചെറിയ പലചരക്ക് കടകൾക്കും കൺവീനിയൻസ് സ്റ്റോറുകൾക്കും ബാധകമാണ്. ഈ ഇളവിലൂടെ ഒരു ശരാശരി കുടുംബത്തിന് വർഷത്തിൽ ഏകദേശം 100 ഡോളർ ലാഭിക്കാൻ സാധിക്കുമെന്ന് എൻഡിപി സർക്കാർ അറിയിച്ചു.
അതേസമയം, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് നിലവിലുള്ള നികുതി തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയം റസ്റ്റോറന്റ് മേഖലയ്ക്ക് തിരിച്ചടിയാണെന്നും നികുതിയിളവ് എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളും സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Chips, rotisserie chickens and other foods go provincial sales tax-free in Manitoba
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





