ഒട്ടാവ: കാനഡയിൽ പിടിച്ചുപറി ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇന്ത്യൻ പൗരന്മാർക്കെതിരെ കടുത്ത നടപടിയുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ 80-ഓളം പേരെ കാനഡയിൽ നിന്ന് ഇതിനകം പുറത്താക്കിക്കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് സൂചന. കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 140-ഓളം പേർക്കെതിരെ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഈ വർഷം ജൂൺ 18 വരെയുള്ള കണക്കുകൾ പ്രകാരം, ഇമിഗ്രേഷൻ സംബന്ധമായ 484 അന്വേഷണങ്ങളാണ് സിബിഎസ്എ നടത്തിയിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കണ്ടെത്തി നാടുകടത്താനാണ് കനേഡിയൻ സർക്കാരിന്റെ തീരുമാനം. പസഫിക് മേഖല, ഗ്രേറ്റർ ടൊറന്റോ, പ്രയറി റീജിയൻ തുടങ്ങിയ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം ഇത്തരത്തിൽ ആളുകളെ പുറത്താക്കി വരുന്നുണ്ട്.
കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി വ്യക്തമാക്കി. സമൂഹത്തിൽ ഭീതി പരത്തുന്ന ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, നിയമവിരുദ്ധമായി കാനഡയിൽ തുടരുന്നവരെ കണ്ടെത്തി തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽഗറി,സറി തുടങ്ങിയ നഗരങ്ങളിൽ പിടിച്ചുപറിയുമായി ബന്ധപ്പെട്ട് നടന്ന പോലീസ് അന്വേഷണങ്ങളിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. സിബിഎസ്എയുമായി ചേർന്ന് പോലീസ് നടത്തുന്ന ഇത്തരം അന്വേഷണങ്ങൾ തുടരുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് സുരക്ഷിതമായ താവളമൊരുക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് സിബിഎസ്എ സ്വീകരിച്ചിരിക്കുന്നത്.
Dozens of Indians likely deported from Canada this year on criminal grounds
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




