തിരുവനന്തപുരം: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്കായി പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് സർക്കാർ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അങ്കണവാടികൾക്കുള്ളിലേക്ക് പുറത്തുനിന്നുള്ള ആളുകളെ കയറ്റിവിടുന്നതിൽ ഇനി മുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് പുതിയ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ അതിക്രമം നടന്നത്. കുട്ടിയുടെ അങ്കണവാടിയിലെ താൽക്കാലിക ജീവനക്കാരിയുടെ മകനാണ് കേസിലെ പ്രതി. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി നടന്ന സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് എളമക്കര പോലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഒളിവിൽ പോയ പ്രതിയെ ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Three-and-a-half-year-old girl assaulted in Anganwadi; Government introduces new norms to ensure safety
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




