Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ലോട്ടറി അടിച്ചപ്പോൾ ആദ്യം വിചാരിച്ചത് 75,000 എന്ന്; കണ്ണട വെച്ച് നോക്കിയപ്പോൾ ഞെട്ടി, സഹോദരങ്ങൾക്ക് അടിച്ചത് 75 മില്യൺ ഡോളറിന്റെ ബമ്പർ ഭാഗ്യം

Canada Varthakal by Canada Varthakal
June 23, 2026
in Uncategorized
Reading Time: 1 min read
Lotto Max jackpot

credits ctv news

ടൊറന്റോ: ഒടുവിൽ ആ ഭാഗ്യം കാനഡയിലെ ഒരു കുടിയേറ്റക്കാരായ കുടുംബത്തെ തേടിയെത്തി, അതും ചരിത്രത്തിലാദ്യമായി ഒരു സഹോദരനും സഹോദരിക്കും ഒന്നിച്ച്! ടൊറന്റോയിൽ താമസിക്കുന്ന ജോനാഥനും സഹോദരി മൈലീനുമാണ് മാർച്ചിൽ നടന്ന ‘ലോട്ടോ മാക്സ്’ നറുക്കെടുപ്പിലൂടെ 75 മില്യൺ കനേഡിയൻ ഡോളർ സ്വന്തമാക്കിയത്. ഒന്റാറിയോ ലോട്ടറി ചരിത്രത്തിൽ ആദ്യമായാണ് സഹോദരങ്ങൾ ഒന്നിച്ച് ഇത്രയും വലിയൊരു ജാക്ക്പോട്ട് നേടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും ചേർന്നാണ് ലോട്ടറി എടുത്തിരുന്നത്. തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക നമ്പറുകളാണ് ഇവർ സ്ഥിരമായി തിരഞ്ഞെടുത്തിരുന്നത്.

WhatsApp Image 2026 06 07 at 8.19.48 PM 1

രാവിലെ ഉറക്കമുണർന്നയുടൻ ഒ.എൽ.ജി (OLG) ആപ്പിൽ ലോട്ടറി ഫലം പരിശോധിച്ച ജോനാഥൻ ആദ്യം കരുതിയത് തങ്ങൾക്ക് 75,000 ഡോളറാണ് അടിച്ചതെന്നാണ്. “ഉറക്കം തൂങ്ങി നിന്ന കണ്ണുകളോടെയാണ് ഞാൻ ആദ്യം ഫലം നോക്കിയത്. 75,000 ഡോളർ അടിച്ചെന്നാണ് കരുതിയത്. എന്നാൽ കണ്ണട എടുത്ത് വെച്ച് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒടുവിലുള്ള പൂജ്യങ്ങളുടെ എണ്ണം കൂടിയത് ശ്രദ്ധയിൽ പെട്ടത്! എനിക്ക് സന്തോഷം അടക്കാനായില്ല,” ജോനാഥൻ പറഞ്ഞു.

ADVERTISEMENT

ഉടൻ തന്നെ ജോനാഥൻ സഹോദരി മൈലീനെ വിളിച്ചുണർത്തി വിവരം അറിയിച്ചു. മൈലീനും ആദ്യം കരുതിയത് 75,000 ഡോളർ ആണെന്നാണ്. എന്നാൽ പൂജ്യങ്ങൾ എണ്ണി നോക്കാൻ സഹോദരൻ പറഞ്ഞപ്പോഴാണ് 75 മില്യൺ ഡോളറിന്റെ മഹാഭാഗ്യമാണ് തങ്ങളെ തേടിയെത്തിയതെന്ന് മൈലീൻ തിരിച്ചറിഞ്ഞത്. ഇതോടെ സന്തോഷം കൊണ്ട് മൈലീൻ കരഞ്ഞുപോയി.

തുടക്കത്തിൽ ഈ വാർത്ത വിശ്വസിക്കാൻ ജോനാഥന്റെ ഭാര്യ തയ്യാറായില്ല. മുൻപും തമാശകൾ ഒപ്പിക്കാറുള്ളതുകൊണ്ട് ഭാര്യ ഇത് വെറുമൊരു തമാശയായി തള്ളിക്കളഞ്ഞു. പിന്നീട് സഹോദരി മൈലീനും ചേർന്ന് ലോട്ടറി ടിക്കറ്റ് കാണിച്ചപ്പോഴാണ് ഭാര്യയ്ക്ക് കാര്യം മനസ്സിലായതും അവർ വികാരാധീനയായതും.

ഒരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് തങ്ങൾ കാനഡയിലേക്ക് കുടിയേറിയതെന്ന് ജോനാഥൻ പറയുന്നു. ഈ തുക കൊണ്ട് കുടുംബത്തിന് ഒന്നിച്ച് താമസിക്കാൻ വലിയൊരു വീട് നിർമ്മിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനും ഈ പണം വിനിയോഗിക്കും. കൂടാതെ, തന്റെ ജന്മനാട്ടിൽ ഒരു ചെറിയ ചാപ്പൽ പണിയണമെന്നും മറ്റുള്ളവരെ സഹായിക്കാൻ ഈ തുക ഉപയോഗിക്കണമെന്നും ജോനാഥൻ ആഗ്രഹിക്കുന്നു.

വീടുകൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു മൈലീന്. “ഞാൻ ഇതുവരെ മറ്റുള്ളവരുടെ മനോഹരമായ വീടുകൾ വൃത്തിയാക്കിയാണ് ജീവിച്ചിരുന്നത്. ഇനി എനിക്ക് എന്റെ സ്വന്തം മനോഹരമായ വീട് വൃത്തിയാക്കാം. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്,” മൈലീൻ പറഞ്ഞു. ലോട്ടറി അടിച്ച സന്തോഷത്തിൽ ജർമ്മനി, ഓസ്ട്രിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടുംബസമേതം ഒരു യാത്ര പോകാനും ഇവർ പദ്ധതിയിടുന്നുണ്ട്. നോർത്ത് യോർക്കിലെ ‘ഡ്രൂറിസ് വെറൈറ്റി’ എന്ന കടയിൽ നിന്നാണ് ഇവർ ഭാഗ്യ ടിക്കറ്റ് വാങ്ങിയത്.

Brother and sister from Toronto score $75M Lotto Max prize together

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026
canada flag
Uncategorized

കാനഡ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: ഇനി ഏതൊക്കെ പ്രവിശ്യകളിൽ PR ലഭിക്കും? 2026 ആദ്യ പകുതിയിലെ കണക്കുകൾ പുറത്ത്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.