Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദാരുണാന്ത്യം: ന്യൂയോർക്ക് സെൻട്രൽ പാർക്കിലെ കുതിരവണ്ടി അപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു

Canada Varthakal by Canada Varthakal
June 20, 2026
in World
Reading Time: 1 min read
romanch

credits manorama

ന്യൂയോർക്ക്∙ അമേരിക്കയിലെ പ്രശസ്തമായ സെൻട്രൽ പാർക്കിൽ വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കുതിരവണ്ടി അപകടത്തിൽപ്പെട്ട് കൗമാരക്കാരൻ മരിച്ചു. 18കാരനായ രോമാഞ്ച് മഹാജൻ ആണ് മരിച്ചത്. നിയന്ത്രണംവിട്ടു പാഞ്ഞ കുതിരവണ്ടിയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രോമാഞ്ച് അപകടത്തിൽപ്പെട്ടത്.

WhatsApp Image 2026 06 07 at 8.11.14 PM

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾക്കും ഇളയ സഹോദരനുമൊപ്പം ആദ്യമായി ന്യൂയോർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു രോമാഞ്ച്. പാർക്കിൽ വച്ച് കുടുംബചിത്രം പകർത്താൻ കുതിരവണ്ടി നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ സമയത്താണ് ‘സാംസൺ’ എന്ന പേരുള്ള കുതിര അപ്രതീക്ഷിതമായി ഭയന്നോടിയത്. കുതിരയെ നിയന്ത്രിക്കാൻ ഡ്രൈവർ പിന്നാലെ ഓടിയെങ്കിലും സാധിച്ചില്ല.

ADVERTISEMENT

നിയന്ത്രണംവിട്ട വണ്ടിയിൽനിന്ന് രോമാഞ്ചിന്റെ അമ്മ പ്രിയാ മഹാജൻ റോഡിലേക്ക് തെറിച്ചുവീണു. അമ്മയെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രോമാഞ്ച് വണ്ടിയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഈ വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോമാഞ്ചിനെ ഉടൻ തന്നെ ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ വെയ്ൽ കോർണൽ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

പിന്നീട് നിയന്ത്രണംവിട്ട വണ്ടി മറ്റൊരു കുതിരവണ്ടിയുമായി കൂട്ടിയിടിച്ച് പൂർണമായും തകർന്നു. അപകടത്തിൽ രോമാഞ്ചിന്റെ പിതാവ് ദീപക് മഹാജനും ഇളയ സഹോദരനും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയെ സുരക്ഷിതമാക്കാതെ ഫോട്ടോ എടുക്കാൻ പോയ ഡ്രൈവറെ അധികൃതർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അപകടമുണ്ടാക്കിയ കുതിരയെ നിലവിൽ സർവീസിൽനിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സെൻട്രൽ പാർക്കിൽ നടക്കുന്ന എട്ടാമത്തെ കുതിരവണ്ടി അപകടമാണിത്. ഇതിനെത്തുടർന്ന് നഗരത്തിൽ കുതിരവണ്ടികൾ പൂർണമായി നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.

An Indian teen tragically died in Central Park, New York

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump
World

ഹോർമുസിൽ വഴിമുട്ടി സമാധാനം!; ഇറാന്റെ സമാധാന നിർദേശം തള്ളി ട്രംപ്, സൈനിക നടപടിക്കില്ലെന്ന് ഇറാൻ

by Canada Varthakal
September 27, 2026
Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026
South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.