ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് സന്തോഷവാർത്ത. ബിസി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) ‘ടെമ്പററി റൂറൽ/റിമോട്ട് ഹെൽത്ത് സപ്പോർട്ട് ഇനിഷ്യേറ്റീവ്’ എന്ന പുതിയ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്രാമീണ, ഉൾനാടൻ മേഖലകളിലെ ആരോഗ്യമേഖലയിലെ ഒഴിവുകൾ നികത്തുന്നതിനായി ആവിഷ്കരിച്ച ഈ പദ്ധതിയിലൂടെ 250 പേർക്കാണ് പിആർ ലഭിക്കുന്നതിനായുള്ള നോമിനേഷൻ ലഭിക്കുക.
ഈ പദ്ധതിയിലേക്ക് 2026 ഓഗസ്റ്റ് 31 രാത്രി 11:59 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുത്തവർക്ക് വരും ആഴ്ചകളിൽ തന്നെ ആദ്യ ഇൻവിറ്റേഷൻ ലഭിച്ചു തുടങ്ങും. അപേക്ഷകർ ‘സ്‌കിൽസ് ഇമിഗ്രേഷൻ പ്രോഗ്രാം ഗൈഡിൽ’ നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സമയത്തുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ നടക്കുക.
ഈ പദ്ധതിയിലേക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾക്കായി ബിസി പിഎൻപിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ‘സ്‌കിൽസ് ഇമിഗ്രേഷൻ ആപ്ലിക്കേഷൻ ഗൈഡ്’ പരിശോധിക്കാവുന്നതാണ്. ഗൈഡുകളുടെ പുതിയ പതിപ്പുകൾ വെബ്സൈറ്റിലെ ‘ഡോക്യുമെന്റ്‌സ്’ പേജിൽ ലഭ്യമാണ്. കാനഡയിൽ ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ലഭിച്ച മികച്ചൊരു അവസരമാണിത്. യോഗ്യതയുള്ളവർ അവസാന തീയതിക്ക് മുൻപായി തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
BC PNP now accepting registrations for the Temporary Rural/Remote Health Support Initiative
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










