Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

പാടലിപുത്ര സ്റ്റേഷനിൽ വിദ്യാർത്ഥി കലാപം; ട്രെയിനുകൾ തകർത്തു, റെയിൽവേ ഐജി ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്ക്

Canada Varthakal by Canada Varthakal
June 13, 2026
in India
Reading Time: 1 min read
പാടലിപുത്ര സ്റ്റേഷനിൽ വിദ്യാർത്ഥി കലാപം; ട്രെയിനുകൾ തകർത്തു, റെയിൽവേ ഐജി ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്ക്

Image credita- india tv news

പട്ന: ബീഹാറിൽ പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കെത്തിയ ആയിരക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികൾ പട്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായ സംഘർഷത്തിൽ കലാശിച്ചു. ട്രെയിനുകളുടെ കടുത്ത ക്ഷാമവും സർവീസുകൾ മണിക്കൂറുകളോളം വൈകിയതുമാണ് ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചത്. നിശ്ചയിച്ച സമയത്തിന് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന ഭീതി ഉയർന്നതോടെ കോപാകുലരായ വിദ്യാർത്ഥികൾ റെയിൽവേ ട്രാക്കിലേക്ക് ചാടി ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുകയും പരീക്ഷയ്ക്കായി പ്രത്യേകം തയ്യാറാക്കിയ സ്‌പെഷ്യൽ ട്രെയിനിന് നേരെ പരക്കെ കല്ലേറും തല്ലിത്തകർക്കലും നടത്തുകയുമായിരുന്നു.

സ്റ്റേഷനിൽ എത്തിയ പട്‌ലിപുത്ര-കതിഹാർ പരീക്ഷാ സ്‌പെഷ്യൽ ട്രെയിനിന് മുന്നിലെ ട്രാക്കിൽ ഇരുന്നായിരുന്നു വിദ്യാർത്ഥികളുടെ ആദ്യ പ്രതിഷേധം. എന്നാൽ പിന്നീട് ചില അക്രമികൾ ട്രെയിൻ നശിപ്പിക്കാൻ തുടങ്ങുകയും റെയിൽവേ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളികളുമായി സ്ഥിതിഗതികൾ കൈവിട്ടുപോവുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയിൽവേ ഇൻസ്പെക്ടർ ജനറൽ (ഐജി) ജിതിന്ദേ റാണ, രൂപാസ്പൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് എന്നിവരടങ്ങുന്ന സംഘത്തിന് നേരെയും കല്ലേറുണ്ടായി. അക്രമാസക്തമായ ഏറ്റുമുട്ടലിൽ ഐജി ജിതേന്ദ്ര റാണ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്.

ADVERTISEMENT

സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണാതീതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവയ്ക്കേണ്ടി വന്നു. തുടർന്ന് ദനാപൂർ എസ്ഡിഎം, പോലീസ് സൂപ്രണ്ട്, എഎസ്പി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സേന സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിദ്യാർത്ഥികളെ ശാന്തരാക്കാൻ സാധിച്ചത്. പ്രതിഷേധത്തെത്തുടർന്ന് റെയിൽവേ മന്ത്രാലയം അടിയന്തരമായി ഇടപെടുകയും വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികളെ കൃത്യസമയത്ത് എത്തിക്കുന്നതിനായി ഉടൻ തന്നെ പ്രത്യേക ട്രെയിൻ സർവീസുകൾ അധികമായി ക്രമീകരിക്കുകയും ചെയ്തു.

Student riot at Pataliputra station; Trains vandalized, policemen including Railway IG injured

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Rumor of a train fire: Four passengers who jumped onto the adjacent track in panic were hit by a train and died
India

ട്രെയിനിൽ തീപിടുത്തമെന്ന അഭ്യൂഹം: പരിഭ്രാന്തരായി തൊട്ടടുത്ത ട്രാക്കിലേക്ക് ചാടിയ നാല് യാത്രക്കാർ ട്രെയിനിടിച്ച് മരിച്ചു

by Canada Varthakal
June 14, 2026
New agency for Indian passport-visa services; BLS centers no more, embassy announces change
India

ഇന്ത്യൻ പാസ്‌പോർട്ട്-വിസ സേവനങ്ങൾക്ക് ഇനി പുതിയ ഏജൻസി; യുഎഇ-യിൽ ബിഎൽഎസ് കേന്ദ്രങ്ങൾ ഇനിയില്ല, മാറ്റം പ്രഖ്യാപിച്ച് എംബസി

by Canada Varthakal
June 14, 2026
അസമിൽ വ്യോമസേനാ വിമാനം തകർന്നുവീണു; ലാൻഡിംഗിന് തൊട്ടുപിന്നാലെ വൻ തീപിടിത്തം
India

അസമിൽ വ്യോമസേനാ വിമാനം തകർന്നുവീണു; ലാൻഡിംഗിന് തൊട്ടുപിന്നാലെ വൻ തീപിടിത്തം

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.