Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാനുമായി സമാധാന കരാർ ഒപ്പിടുമെന്ന് ട്രംപ്; യുഎസ്-ഇറാൻ പോരിൽ പുതിയ ട്വിസ്റ്റ്!

Canada Varthakal by Canada Varthakal
June 12, 2026
in World
Reading Time: 1 min read
ഇറാനുമായി സമാധാന കരാർ ഒപ്പിടുമെന്ന് ട്രംപ്; യുഎസ്-ഇറാൻ പോരിൽ പുതിയ ട്വിസ്റ്റ്!

Image credits - BBC

അതൃപ്തിയുമായി ഇറാൻ

വാഷിങ്ടൺ: ഇറാനുമായി അന്തിമ സമാധാന കരാറിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വെറും ഊഹാപോഹമാണെന്ന് തള്ളി ഇറാൻ. യുഎസുമായി യാതൊരുവിധ അന്തിമ ധാരണയിലും എത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായീയും വ്യക്തമാക്കി. സമാധാന കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും ഈ വാരാന്ത്യത്തോടെ യൂറോപ്പിൽ വെച്ച് ഒപ്പുവെക്കുമെന്നുമായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കരാറിൻ്റെ കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

സെനറ്റ് സ്ഥാനാർത്ഥി ബാരി മൂറിന്റെ ടെലി റാലിയിലാണ് ഇറാനുമായി ധാരണയിലെത്തിയെന്നും പ്രാദേശിക രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകിയെന്നും ട്രംപ് അവകാശപ്പെട്ടത്. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും അതിനാൽ ഇറാനെതിരെയുള്ള ആക്രമണങ്ങൾ തത്കാലം നിർത്തിവെക്കാൻ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രധാന എണ്ണ ഹബ്ബായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും കടുത്ത ആക്രമണം നടത്തുമെന്നും വ്യാഴാഴ്ച ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് അറബ് രാഷ്ട്രങ്ങളുമായുള്ള ചർച്ചകളെ തുടർന്ന് ആക്രമണ പദ്ധതി ഒഴിവാക്കിയെന്നും സമാധാന ചർച്ചകൾ പൂർത്തിയായെന്നും വ്യക്തമാക്കി ട്രംപ് പെട്ടെന്ന് കളംമാറ്റിയത്.

അതേസമയം, ട്രംപിന്റെ മുൻകാല പ്രസ്താവനകളെ ചൂണ്ടിക്കാട്ടി ഇറാൻ വാർത്താ ഏജൻസിയായ തസ്നീം രംഗത്തെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാധാന കരാർ ഉടനുണ്ടാകുമെന്ന് 38 തവണയാണ് ട്രംപ് പ്രഖ്യാപിച്ചതെന്നും, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതുവരെ ഇത്തരം പ്രചാരണങ്ങളെ മുൻ പ്രസ്താവനകൾ പോലെ തന്നെ കാണണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് ആക്രമണ ഭീഷണിയെ തുടർന്ന് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ നിന്നും കാസ്പിയൻ കടൽതീരത്തേക്ക് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണികൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും വഴങ്ങില്ലെന്നും തങ്ങൾക്കെതിരെയുള്ള ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവർത്തിച്ചു.

Trump says he will sign a peace deal with Iran; New twist in US-Iran war!
Iran is unhappy

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗൾഫ് മേഖലയിൽ വീണ്ടും ഭീതി; ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ യു.എസ് ആക്രമണം
World

ഗൾഫ് മേഖലയിൽ വീണ്ടും ഭീതി; ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ യു.എസ് ആക്രമണം

by Canada Varthakal
June 11, 2026
ലോകകപ്പ് വിസ വിവാദം: ‘ശരിയായ ആളുകൾ’ മാത്രം വന്നാൽ മതി; നിലപാട് വ്യക്തമാക്കി ട്രംപ്
World

ലോകകപ്പ് വിസ വിവാദം: ‘ശരിയായ ആളുകൾ’ മാത്രം വന്നാൽ മതി; നിലപാട് വ്യക്തമാക്കി ട്രംപ്

by Canada Varthakal
June 11, 2026
കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണവില കുതിച്ചുയരുന്നു
World

കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണവില കുതിച്ചുയരുന്നു

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.