Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലൈംഗിക അതിക്രമക്കേസുകൾ: പ്രശസ്ത ഫ്രഞ്ച് ഗായകൻ പാട്രിക് ബ്രുവേലിനെതിരെ ഔദ്യോഗിക അന്വേഷണം; രാജ്യം വിടരുതെന്ന് കോടതി

Canada Varthakal by Canada Varthakal
June 11, 2026
in Canada
Reading Time: 1 min read
French singer Patrick Bruel

CREDITS (AP Photo/Jacques Brinon)

പാരീസ്: ഫ്രഞ്ച് സംഗീത-സിനിമ ലോകത്തെ പ്രമുഖ താരം പാട്രിക് ബ്രുവേലിനെതിരെ (67) ഉയർന്ന പീഡന പരാതികളിൽ ഫ്രാൻസിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. ബലാത്സംഗം, ബലാത്സംഗ ശ്രമം, ലൈംഗിക പീഡനം തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം പാരീസിലെ നാൻറേർ കോടതിയിലെ നാല് അന്വേഷണ ജഡ്ജിമാർക്ക് മുന്നിൽ ഹാജരാക്കിയ ബ്രുവേലിനെ കടുത്ത ഉപാധികളോടെയാണ് കോടതി വിട്ടയച്ചത്. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.

WhatsApp Image 2026 06 07 at 8.11.14 PM

വിവിധ നഗരങ്ങളിലായി 2008 മുതൽ 2019 വരെയുള്ള കാലയളവിൽ ഒന്നിലധികം സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 2008-ൽNeuilly-sur-Seine-ൽ നടന്ന ബലാത്സംഗം, 2010-ൽ ബ്രസ്സൽസിൽ വെച്ചുണ്ടായ ബലാത്സംഗ ശ്രമം, 2019-ൽ ദക്ഷിണ ഫ്രാൻസിലും കോർസിക്കയിലും നടന്ന ലൈംഗിക അതിക്രമങ്ങൾ എന്നിവയാണ് നിലവിലെ അന്വേഷണ പരിധിയിലുള്ളത്. ഇതുകൂടാതെ ഫ്രാൻസിലെ മറ്റ് മൂന്ന് നഗരങ്ങളിലും സ്വിറ്റ്സർലൻഡിലെ നയോണിലും നടന്നതായി പറയപ്പെടുന്ന സംഭവങ്ങളിലും ജുഡീഷ്യൽ അന്വേഷണം തുടരുകയാണ്. മുൻപ് തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞ ചില പരാതികളും പുതിയ സാഹചര്യത്തിൽ വീണ്ടും കേസിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ADVERTISEMENT

കോടതിയുടെ കർശനമായ മേൽനോട്ടത്തിലാണ് പാട്രിക് ബ്രുവേലിന് ഇപ്പോൾ താൽക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്. ഫ്രാൻസ് വിട്ടുപോകരുതെന്ന് ഉത്തരവിട്ട കോടതി, അദ്ദേഹത്തിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നിർദ്ദേശിച്ചു. അഞ്ച് ലക്ഷം യൂറോ (ഏകദേശം 4.7 കോടി രൂപ) ജാമ്യത്തുകയായി കെട്ടിവെക്കാനും, നിർബന്ധിത മനശാസ്ത്രപരമായ കൗൺസിലിംഗിന് വിധേയനാകാനും ഉത്തരവുണ്ട്. പരാതിക്കാരുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യാതൊരുവിധത്തിലും ബന്ധപ്പെടരുത്. അതിക്രമങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന മസാജ് പാർലറുകളിൽ പ്രവേശിക്കുന്നതിനും താരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമനടപടികളുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ബ്രുവേലിന്റെ അഭിഭാഷകർ അറിയിച്ചു.

ഫ്രഞ്ച് അന്വേഷണാത്മക വെബ്‌സൈറ്റായ ‘മീഡിയപാർട്ട്’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവിട്ട വെളിപ്പെടുത്തലുകളാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. ഇതിന് പിന്നാലെ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സമയപരിധി കഴിഞ്ഞതിനാൽ നിയമപരമായി പരിഗണിക്കാൻ കഴിയാത്ത ചില പരാതികളും അന്വേഷണസംഘം കേസ് ഫയലിനൊപ്പം ചേർത്തിട്ടുണ്ട്. താരത്തിന്റെ പീഡന സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിനാണ് ഇതെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

എൺപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളിലും ഫ്രഞ്ച് സംഗീത ലോകം ഭരിച്ചിരുന്ന സൂപ്പർതാരമാണ് പാട്രിക് ബ്രുവേൽ. ജനപ്രിയ ഗാനങ്ങളിലൂടെയും സിനിമകളിലൂടെയും തലമുറകളെ സ്വാധീനിച്ച അദ്ദേഹത്തിന്റെ ജനപ്രീതിയെ ‘ബ്രുവേൽമാനിയ’ എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കാനഡ, സ്വിറ്റ്‌സർലൻഡ്, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിൽ ഈ വർഷം നടത്താനിരുന്ന എല്ലാ സംഗീത പരിപാടികളും ബ്രുവേൽ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഈ കേസിലേക്ക് കൂട്ടിച്ചേർക്കുമെന്നാണ് വിവരം.

Singer who cancelled shows in Canada charged with rape

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Prime Minister Mark Carney
Canada

ഡിജിറ്റൽ സുരക്ഷയിലെ ഭിന്നതകൾക്കിടയിൽ ജി7 ഉച്ചകോടിക്കൊരുങ്ങി കാനഡ; പ്രധാനമന്ത്രി ഫ്രാൻസിലേക്ക്

by Canada Varthakal
June 11, 2026
SKY
Canada

സുരക്ഷയ്ക്ക് വിലയില്ലേ? കനേഡിയൻ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിൽ ആശങ്ക, സർക്കാർ നടപടിക്കെതിരെ വിദഗ്ധർ

by Canada Varthakal
June 11, 2026
Fans leave the FIFA Fan Festival in Toronto after the city cancelled the first day of the event due to bad weather
Canada

എന്ത് വിധിയിത്! കാലാവസ്ഥ വില്ലനായി: ടൊറന്റോ ഫിഫ ഫാൻ ഫെസ്റ്റിവൽ നിർത്തിവെച്ചു

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.