ടൊറന്റോ: ഫിഫ ലോകകപ്പ് ആവേശത്തിനിടെ ടൊറന്റോയിൽ നടന്ന ഫാൻ ഫെസ്റ്റിവൽ മിന്നൽ ഭീഷണിയെത്തുടർന്ന് അടിയന്തരമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ വേദിയിൽ നിന്ന് ആയിരക്കണക്കിന് കാണികളെ ഒഴിപ്പിച്ചത്.
മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം നടക്കുന്നതിനിടെയാണ് കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്.
“തീരുമാനം പെട്ടെന്നാണെങ്കിലും കാണികളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്,” എന്ന് സിറ്റി ഓഫ് ടൊറന്റോ വക്താവ് വ്യക്തമാക്കി. സുരക്ഷാ ഭീഷണിയൊഴിയാത്തതിനാൽ ഇന്നു രാത്രി ഫാൻ ഫെസ്റ്റിവൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഫോർട്ട് യോർക്ക്, ദ ബെന്റ്‌വേ എന്നീ വേദികളിലാണ് ഫാൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്.
Toronto FIFA Fan Festival cancelled on first day
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










