ക്യുബെക്ക്: ക്യുബെക്കിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരം വന്നിരിക്കുകയാണ്. ക്യുബെക്ക് എക്സ്പീരിയൻസ് പ്രോഗ്രാം (PEQ) വീണ്ടും ആരംഭിക്കുന്ന വിവരം ക്യൂബെക്ക് ഇമിഗ്രേഷൻ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ജൂലൈ 2-ന് രാവിലെ 8:30-ന് ആരംഭിക്കുന്ന ഈ പദ്ധതി 2028 ജൂലൈ 2 വരെ രണ്ട് വർഷക്കാലം നിലനിൽക്കും.

2026 ജൂലൈ 2 മുതൽ ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടക്കുന്നത്. 2025 നവംബർ 19-ന് പദ്ധതി നിർത്തിവെച്ച സമയത്ത് യോഗ്യതയുണ്ടായിരുന്ന അന്താരാഷ്ട്ര ബിരുദധാരികൾക്കും വിദേശ തൊഴിലാളികൾക്കും ഈ ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് ആശ്വാസമായി ഈ ആദ്യ ഘട്ടത്തിൽ അപേക്ഷകളുടെ എണ്ണത്തിൽ യാതൊരുവിധ പരിധിയും ഏർപ്പെടുത്തിയിട്ടില്ല. പദ്ധതി നിർത്തിവെച്ച സമയത്തുണ്ടായിരുന്ന അതേ യോഗ്യതാ മാനദണ്ഡങ്ങൾ തന്നെയാണ് ഇപ്പോഴും തുടരുന്നത്.
ഈ പദ്ധതി ഒരു താൽക്കാലിക നടപടിയാണെന്ന് ക്യുബെക്ക് ഇമിഗ്രേഷൻ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ എല്ലാ സ്ഥിരതാമസ അപേക്ഷകളും ‘സ്‌കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം’ (PSTQ) വഴി മാത്രമായിരിക്കും ക്യുബെക്ക് കൈകാര്യം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Quebec announces July launch for re-opening of flagship permanent residence pathway
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









