Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഐസിസി വിലക്ക് നീക്കാൻ ‘മാസ്റ്റർ പ്ലാനുമായി’ ക്രിക്കറ്റ് കാനഡ

Canada Varthakal by Canada Varthakal
June 5, 2026
in Canada
Reading Time: 1 min read
The Canada players at the 2026 Men's T20 World Cup

credits ICC/Getty Images

ടൊറന്റോ: അഴിമതി ആരോപണങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെയും തുടർന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ഏർപ്പെടുത്തിയ വിലക്ക് എത്രയും വേഗം മറികടക്കാൻ ലക്ഷ്യമിട്ട് ക്രിക്കറ്റ് കാനഡ സമഗ്രമായ ആക്ഷൻ പ്ലാൻ സമർപ്പിച്ചു. ഭരണപരമായ പരാജയങ്ങളും സാമ്പത്തിക സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഐസിസി കാനഡയുടെ അസോസിയേറ്റ് അംഗത്വം റദ്ദാക്കിയത്. നേരത്തെ ക്രിക്കറ്റ് കാനഡയ്ക്കുള്ള ഫണ്ടിംഗും ഐസിസി നിർത്തിവെച്ചിരുന്നു. തുടർന്ന് കാനഡ ക്രിക്കറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ഭവ്‌ജിത് ജൗഹാർ ആണ് ഐസിസിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള പുതിയ പ്ലാൻ സമർപ്പിച്ച കാര്യം വ്യക്തമാക്കിയത്.

WhatsApp Image 2026 04 13 at 06.30.59

കാനഡ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഒരുപിടി വിവാദങ്ങൾക്കൊടുവിലാണ് ഐസിസിയുടെ ഈ കടുത്ത നടപടി ഉണ്ടായത്. മുൻ സിഇഒ സൽമാൻ ഖാന്റെ നിയമനവും തുടർന്നുള്ള പുറത്താക്കലുമാണ് ഇതിൽ പ്രധാന തിരിച്ചടിയായത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ വിവരം മറച്ചുവെച്ച് പദവിയിലെത്തിയ ഇയാൾക്കെതിരെ നിലവിൽ കാൽഗറി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപുറമേ, ഈ വർഷം നടന്ന ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ കാനഡയുടെ മത്സരത്തെക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ടീം സെലക്ഷനിൽ മുൻ ബോർഡ് അംഗങ്ങൾ അനാവശ്യമായി ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന മുൻ കോച്ച് ഖുറം ചോഹന്റെ ഫോൺ റെക്കോർഡ് പുറത്തുവന്നതും കാനഡ ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കി.

ADVERTISEMENT

നിലവിലെ പ്രതിസന്ധികളെല്ലാം മുൻ ഭരണസമിതിയുടെ കാലത്തുണ്ടായതാണെന്ന് ഭവ്‌ജിത് ജൗഹാർ വ്യക്തമാക്കി. ഏപ്രിൽ/മേയ് മാസങ്ങളിൽ നിലവിൽ വന്ന പുതിയ ഒൻപതംഗ ഭരണസമിതിക്ക് ഇതിൽ പങ്കില്ലെന്നും എങ്കിലും ഈ പ്രശ്നങ്ങൾ പരിഹരിക്കാനും ഐസിസിയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കാനും പുതിയ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നങ്ങൾ വിശദമായി പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി പ്രമുഖ അഭിഭാഷകയായ ദാഷാ പെരെഗൂഡോവയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതിയെ നിയോഗിച്ചിട്ടുണ്ട്. സാമ്പത്തിക രേഖകളും ഉദ്യോഗസ്ഥരെയും പരിശോധിക്കാൻ ഈ സമിതിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സമിതി രണ്ട് ആഴ്ചയ്ക്കകം തങ്ങളുടെ പ്രാഥമിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയും 45 ദിവസത്തിനകം പൂർണ്ണമായ റിപ്പോർട്ട് ഐസിസിക്ക് മുൻപിൽ സമർപ്പിക്കുകയും ചെയ്യും.

ഐസിസി ഏർപ്പെടുത്തിയ ഈ വിലക്ക് അപ്രതീക്ഷിതമാണെങ്കിലും അവരോട് പൂർണ്ണമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് കാനഡയുടെ തീരുമാനം. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയർമാൻ മൈക്ക് ബെയർഡ് എന്നിവരടങ്ങുന്ന നോർമലൈസേഷൻ കമ്മിറ്റിയുമായി ചേർന്നാകും ക്രിക്കറ്റ് കാനഡ ഇനി പ്രവർത്തിക്കുക. കടുത്ത നിയന്ത്രണങ്ങളിലൂടെയും ഭരണപരിഷ്കാരങ്ങളിലൂടെയും കനേഡിയൻ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര അംഗത്വം വേഗത്തിൽ തിരിച്ചുപിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് പുതിയ ഭരണസമിതി.

Cricket Canada draws up ‘comprehensive’ plan in bid to overturn ICC suspension

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA DOLLAR
Canada

ആഗസ്റ്റിലെ സർവീസ് കാനഡ പേയ്‌മെന്റ്: പ്രധാന തീയതികളും തുകയും അറിയാം

by Canada Varthakal
August 8, 2026
New vacancies in the federal government
Canada

കാനഡയിൽ ജോലി നോക്കുന്നവരാണോ? ഫെഡറൽ സർക്കാരിൽ പുതിയ ഒഴിവുകൾ; അപേക്ഷ തുടങ്ങി

by Canada Varthakal
August 8, 2026
Canadair 515’
Canada

യൂറോപ്പിൽ കാട്ടുതീ പടരുന്നു; കാനഡയുടെ ‘Canadair 515’ വാട്ടർ ബോംബർ വിമാനങ്ങൾക്ക് യൂറോപ്പിൽ വൻ ഡിമാൻഡ്

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.