ഒട്ടാവ: കാനഡയിൽ പോയി ജോലി ചെയ്യണം എന്നത് ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ കഠിനമായ വിസ നടപടികളും വർക്ക് പെർമിറ്റ് ലഭിക്കാനുള്ള കാലതാമസവുമാണ് പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ കുടിയേറ്റക്കാർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ കാനഡയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെ വിദേശികൾക്ക് ജോലി ചെയ്യാൻ സാധിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കുന്നു. പ്രധാനമായും ബിസിനസ്സ് സന്ദർശകർ, വിദേശ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്ന റിമോട്ട് വർക്കർമാർ, പ്രത്യേക തൊഴിൽ അനുമതിയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ എന്നിവർക്കാണ് കാനഡയിൽ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുക.
ഇതിൽ ബിസിനസ്സ് സന്ദർശകരായി എത്തുന്നവർ കനേഡിയൻ തൊഴിൽ വിപണിയെ നേരിട്ട് ബാധിക്കാത്ത രീതിയിലായിരിക്കണം പ്രവർത്തിക്കേണ്ടത്. കനേഡിയൻ കമ്പനികളിൽ നിന്ന് നേരിട്ട് ശമ്പളം വാങ്ങുന്നവരാകരുത് ഇവർ. കാനഡയ്ക്ക് പുറത്തുള്ള കമ്പനിയിൽ നിന്നായിരിക്കണം ഇവരുടെ വരുമാനം വരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർ, ബിസിനസ്സ് മീറ്റിംഗുകൾ, ട്രേഡ് കൺവെൻഷനുകൾ എന്നിവയിൽ പങ്കെടുക്കുന്നവർ, കാനഡയ്ക്ക് പുറത്തുനിന്ന് വാങ്ങിയ മെഷിനറികളുടെ വാറന്റി സർവീസിനായി എത്തുന്നവർ എന്നിവർക്കെല്ലാം ഈ ഇളവ് ലഭിക്കും. എന്നാൽ ഇവരുടെ പ്രവർത്തനങ്ങൾ കാനഡയിലെ പ്രാദേശിക തൊഴിലാളികൾക്ക് ഭീഷണിയാകരുത്. കാനഡയിൽ എത്ര നാൾ തുടരാം എന്നത് ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് വിധേയമായിരിക്കും.
വർക്ക് പെർമിറ്റ് ഇല്ലാതെ പ്രവേശനം ലഭിക്കുമെങ്കിലും കാനഡയിൽ എത്തുന്ന എല്ലാ താൽക്കാലിക താമസക്കാരും നിയമവിധേയമായിരിക്കണം. തങ്ങളുടെ സന്ദർശന കാലാവധി കഴിഞ്ഞാൽ രാജ്യം വിടുമെന്ന് ബോധ്യപ്പെടുത്തുകയും വേണം. ബിസിനസ്സ് സന്ദർശകനായിട്ടാണ് കാനഡയിലേക്ക് പോകുന്നതെങ്കിൽ, വിദേശ തൊഴിലുടമയുടെ സപ്പോർട്ട് ലെറ്റർ, കാനഡയിലെ കമ്പനിയുടെ ഇൻവിറ്റേഷൻ ലെറ്റർ, ബിസിനസ്സ് കാർഡുകൾ എന്നിവ അതിർത്തിയിൽ പരിശോധനയ്ക്കായി കൈയിൽ കരുതേണ്ടതാണ്. കാനഡയിലേക്ക് കടക്കാൻ അനുമതി നൽകുന്നത് പൂർണ്ണമായും ബോർഡർ ഓഫീസറുടെ വിവേചനാധികാരത്തിൽ മാത്രമായിരിക്കും.
Individuals in these three situations can work in Canada without a work permit
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





