Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

5 വർഷം പിന്നിടുമ്പോൾ കടുത്ത ഭീഷണിയിൽ കാനഡയുടെ ഡേകെയർ പദ്ധതി; ഫണ്ട് വർദ്ധിപ്പിക്കണമെന്ന് ഒന്റാരിയോ

Canada Varthakal by Canada Varthakal
June 1, 2026
in Ontario
Reading Time: 1 min read
5 വർഷം പിന്നിടുമ്പോൾ കടുത്ത ഭീഷണിയിൽ കാനഡയുടെ ഡേകെയർ പദ്ധതി; ഫണ്ട് വർദ്ധിപ്പിക്കണമെന്ന് ഒന്റാരിയോ

image credits - cbc news

ഒന്റാരിയോ: കാനഡ ഫെഡറൽ സർക്കാരിന്റെ കുറഞ്ഞ ചെലവിലുള്ള ഡേകെയർ പദ്ധതിയുടെ ദീർഘകാല നിലനിൽപ്പ് പ്രതിസന്ധിയിലാണെന്ന് ഒന്റാരിയോ പ്രവിശ്യാ സർക്കാർ അറിയിച്ചു. പ്രതിദിനം 10 ഡോളർ നിരക്കിൽ ശിശുപരിപാലനം ഉറപ്പാക്കുന്ന ഈ പദ്ധതി ആരംഭിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴാണ് ഫണ്ടിനെച്ചൊല്ലി ഇരു സർക്കാരുകളും തമ്മിൽ തർക്കം രൂക്ഷമാകുന്നത്. നിലവിലെ കരാർ പ്രകാരം ഒന്റാരിയോയിൽ താൽക്കാലികമായി ഡേകെയർ നിരക്കുകൾ പ്രതിദിനം ശരാശരി 19 ഡോളറായി കുറച്ചിട്ടുണ്ട്. എന്നാൽ ഫെഡറൽ ധനസഹായത്തിൽ കാര്യമായ വർദ്ധനവ് വരുത്തിയില്ലെങ്കിൽ പദ്ധതിയുടെ ദീർഘകാല വിജയം അപകടത്തിലാകുമെന്ന് ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി പോൾ കലാൻഡ്രയുടെ വക്താവ് എമ്മ ടെസ്താനി വ്യക്തമാക്കി. അതേസമയം, 2026-ന് ശേഷമുള്ള ദീർഘകാല പരിഹാരങ്ങൾക്കായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഫെഡറൽ എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വക്താവ് ജെസീക്ക അറിയിച്ചു.

പദ്ധതി ആരംഭിച്ചതുമുതൽ 2027 വരെ ഒന്റാരിയോയ്ക്ക് മാത്രമായി ഫെഡറൽ സർക്കാർ 15.4 ബില്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ടെന്ന് ജെസീക്ക ചൂണ്ടിക്കാട്ടി. ഈ വർഷം അവസാനത്തോടെ 86,000 പുതിയ ഡേകെയർ സീറ്റുകൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തിലേക്ക് പ്രവിശ്യാ സർക്കാർ നീങ്ങുകയാണ്. നിലവിൽ ജൂൺ മാസത്തെ കണക്കനുസരിച്ച് 41,000 പുതിയ സീറ്റുകൾ ഒന്റാരിയോയിൽ നിർമ്മിച്ചതായും അവർ അറിയിച്ചു. പ്രവിശ്യയിലെ ഡേകെയർ കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ കൃത്യമായ കണക്കുകൾ ലഭ്യമാണോ എന്ന ചോദ്യത്തോട് ഒന്റാരിയോ സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ വൻതോതിൽ സീറ്റുകൾ വർദ്ധിപ്പിച്ചാൽ മാത്രമേ നിലവിലെ നീണ്ട കാത്തിരിപ്പ് പട്ടിക ഒഴിവാക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മ്യൂണിറ്റി സംഘടനകൾ വിലയിരുത്തുന്നു.

ADVERTISEMENT

ഡേകെയർ ജീവനക്കാരുടെ (Early Childhood Educators – ECEs) രൂക്ഷമായ ക്ഷാമമാണ് ഒന്റാരിയോ നേരിടുന്ന പ്രധാന പ്രതിസദ്ധിയെന്ന് ഒന്റാരിയോ കോയലിഷൻ ഫോർ ബെറ്റർ ചൈൽഡ് കെയറിലെ കരോലിൻ ഫേൺസ് വ്യക്തമാക്കി. പല ഡേകെയറുകളിലും ആവശ്യത്തിന് മുറികളുണ്ടെങ്കിലും ജീവനക്കാരില്ലാത്തതിനാൽ അവ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. അധ്യാപകർക്ക് മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കി കൂടുതൽ ജീവനക്കാരെ ആകർഷിക്കാൻ ഇരു സർക്കാരുകളും കൂടുതൽ വിഭവങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി രജിസ്റ്റർ ചെയ്ത ചൈൽഡ് കെയർ ജീവനക്കാർക്കായി ഉയർന്ന വേതനവും കരിയർ വികസനവും ഉൾപ്പെടുന്ന സമഗ്രമായ തൊഴിൽ നയം പ്രവിശ്യാ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് എമ്മ ടെസ്താനി അറിയിച്ചു.

Canada’s daycare program under serious threat after 5 years; Ontario calls for increased funding

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്
Ontario

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
August 1, 2026
തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു
Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

by Canada Varthakal
August 1, 2026
കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.