Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

സ്വപ്നങ്ങളുമായി ലണ്ടനിലെത്തി, കാത്തിരുന്നത് വൻ ദുരന്തം; ഒടുവിൽ യുകെ കമ്പനിയെ മുട്ടുകുത്തിച്ച് മലയാളി!

Canada Varthakal by Canada Varthakal
June 1, 2026
in World
Reading Time: 1 min read
സ്വപ്നങ്ങളുമായി ലണ്ടനിലെത്തി, കാത്തിരുന്നത് വൻ ദുരന്തം; ഒടുവിൽ യുകെ കമ്പനിയെ മുട്ടുകുത്തിച്ച് മലയാളി!

സ്വപ്നങ്ങളുമായി ലണ്ടനിലെത്തി ഒടുവിൽ വഞ്ചിക്കപ്പെട്ട മലയാളി യുവാവിന്റെ നിയമപോരാട്ടത്തിൽ യുകെ കമ്പനിക്ക് കനത്ത തിരിച്ചടി. വിസ പ്രകാരം വാഗ്ദാനം ചെയ്ത ജോലി നൽകാതെ ഒരു വർഷത്തോളം യുവാവിനെ നരകിപ്പിച്ച സംഭവത്തിൽ 30,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടനിലെ തൊഴിൽ ട്രൈബ്യൂണൽ ഉത്തരവിട്ടു. സ്റ്റാൻഫഡിലുള്ള ‘സ്വാൻ കെയർ സൊലൂഷൻസ്’ എന്ന കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ മലയാളി യുവാവ് ഷബിൻ ഷാജിക്കാണ് യുകെ എംപ്ലോയ്മെന്റ് ട്രൈബ്യൂണലിൽ നിന്നും അനുകൂല വിധി ലഭിച്ചത്. ഒരു വർഷത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെയാണ് ഈ തുക.

കേരളത്തിലെ ജോലി ഉപേക്ഷിച്ച്, ഒരു യുട്യൂബ് ഇൻഫ്ലുവൻസറുടെ പ്രചാരണങ്ങളിൽ വിശ്വസിച്ചാണ് ഷബിൻ യുകെയിലെ ആരോഗ്യമേഖല ലക്ഷ്യമിട്ട് യാത്ര തിരിച്ചത്. യുട്യൂബർ പരിചയപ്പെടുത്തിയ ഏജന്റിന് 17,000 പൗണ്ട് (ഏകദേശം 21 ലക്ഷത്തിലധികം രൂപ) നൽകിയാണ് വിസ നടപടികൾ പൂർത്തിയാക്കിയത്. തുടന്ന് വാട്സാപ് വഴി യുകെ കമ്പനി അഭിമുഖം നടത്തുകയും ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ യുകെ വീസാനയമനുസരിച്ച്, രോഗിപരിചരണത്തിനുള്ള ഹെൽത്ത് ആൻഡ് കെയർ വിസയിൽ 2023-ൽ ഷബിൻ ബ്രിട്ടനിലെത്തുകയും ചെയ്തു.

ADVERTISEMENT

എന്നാൽ ലണ്ടനിലെത്തിയ ഷബിന് വാഗ്ദാനം ചെയ്ത ജോലി നൽകാൻ സ്വാൻ കെയർ സൊലൂഷൻസ് തയാറായില്ല. കമ്പനി സ്പോൺസർ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതിനാൽ മറ്റൊരു ജോലിക്ക് അപേക്ഷിക്കാൻ പോലും നിയമപരമായി ഷബിന് സാധിക്കുമായിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവാവിന് ലണ്ടനിൽ ഒരു വർഷത്തോളം കടുത്ത മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഈ കാലയളവിൽ സൗജന്യമായി ഭക്ഷണം നൽകുന്ന ചാരിറ്റി കേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഷബിൻ ജീവൻ നിലനിർത്തിയത്. യുവാവിന്റെ ഈ ദുരവസ്ഥ കൂടി പരിഗണിച്ചാണ് ട്രൈബ്യൂണൽ ഇപ്പോൾ കർശന വിധി പുറപ്പെടുവിച്ചത്.

യുകെയിലെ പ്രവാസി മലയാളികൾക്കിടയിൽ കെയർ വിസ തട്ടിപ്പുകളും ചൂഷണങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ വിധി ഏറെ നിർണായകമാണ്. കെയർ ഹോം മേഖലയിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ എത്തിച്ച് വഞ്ചിക്കുന്ന തൊഴിലുടമകൾക്കും ഏജൻസികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ട്രൈബ്യൂണൽ ഉത്തരവ്. സമാനമായ രീതിയിൽ വിസ തട്ടിപ്പുകൾക്ക് ഇരയായി ബ്രിട്ടനിൽ ലേബർ ചൂഷണം നേരിടുന്ന ഒട്ടനവധി പ്രവാസികൾക്ക് നിയമപരമായി മുന്നോട്ട് പോകാനും അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനും ഈ വിജയം വലിയ ധൈര്യം നൽകും.

Came to London with dreams, but a huge disaster awaited; Finally, a Malayali brought a UK company to its knees!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ
World

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

by Canada Varthakal
July 27, 2026
ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ
World

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ

by Canada Varthakal
July 27, 2026
‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.