Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ PGWP അപേക്ഷിക്കുന്നവർ ശ്രദ്ധിക്കൂ! പുതിയ മാറ്റങ്ങളുമായി ഐ.ആർ.സി.സി; ഒരൊറ്റ പിഴവ് വിസ നിഷേധിക്കാൻ കാരണമായേക്കാം

Canada Varthakal by Canada Varthakal
May 29, 2026
in Immigration
Reading Time: 1 min read
canada flag

credits immilawglobal.com

ഒട്ടാവ: കാനഡയിൽ പഠനം പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിനായി (PGWP) അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ നേരിടുന്ന ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണാൻ പുതിയ നടപടികളുമായി ഇമിഗ്രേഷൻ വിഭാഗം (IRCC). ഓൺലൈൻ അപേക്ഷാ പോർട്ടലിൽ ഭാഷാ പരീക്ഷാ ഫലം (Language Test Results) സമർപ്പിക്കുന്നതിനായി പ്രത്യേക കോളം വരുന്നു.

WhatsApp Image 2026 04 13 at 6.30.59 AM

2024 നവംബർ ഒന്നിന് ശേഷം അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കിയിരുന്നു. എന്നാൽ വെബ്‌സൈറ്റിലെ സാങ്കേതിക തതസ്സങ്ങൾ കാരണം ഇതിനായി പ്രത്യേക ഫീൽഡ് പോർട്ടലിൽ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന് നിരവധി വിദ്യാർത്ഥികൾ ഈ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്ന് തെറ്റിദ്ധരിക്കുകയും ഇത് വൻതോതിൽ അപേക്ഷകൾ നിരസിക്കപ്പെടുന്നതിന് കാരണമാവുകയും ചെയ്തു. 2024 നവംബർ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച മൂന്ന് ലക്ഷത്തിലധികം അപേക്ഷകളിൽ തൊള്ളായിരത്തിലധികം അപേക്ഷകളാണ് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം നിരസിക്കപ്പെട്ടത്.

ADVERTISEMENT

നിലവിൽ അപേക്ഷകൾ സമർപ്പിക്കേണ്ടത് എങ്ങനെ?

പോർട്ടലിൽ പുതിയ മാറ്റം വരുന്നത് വരെ നിലവിലെ നിയമപ്രകാരം വേണം വിദ്യാർത്ഥികൾ അപേക്ഷിക്കാൻ. ഭാഷാ പരീക്ഷാ ഫലങ്ങൾ പോർട്ടലിലെ ‘Client Information’ എന്ന സെക്ഷനിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഈ സെക്ഷനിൽ ഒരൊറ്റ ഫയൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ എന്നതിനാൽ കോളേജിൽ നിന്നുള്ള കത്തുകളും ഭാഷാ സർട്ടിഫിക്കറ്റും ഒരുമിച്ച് ഒറ്റ പി.ഡി.എഫ് (PDF) ഫയലാക്കി വേണം സമർപ്പിക്കാൻ. രണ്ടാമതൊരു ഫയൽ അപ്‌ലോഡ് ചെയ്താൽ ആദ്യം നൽകിയത് സിസ്റ്റത്തിൽ നിന്ന് തനിയെ ഇല്ലാതാകും.

പഠിച്ച കോഴ്സുകളുടെ അടിസ്ഥാനത്തിലാണ് ഭാഷാ പ്രാവീണ്യത്തിന്റെ ലെവൽ (Canadian Language Benchmark – CLB) നിശ്ചയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി പ്രോഗ്രാമുകൾ (Bachelor’s, Master’s, PhD) അല്ലെങ്കിൽ കോളേജ് ബാച്ചിലർ ബിരുദം പൂർത്തിയാക്കിയവർക്ക് CLB 7 യോഗ്യത ആവശ്യമാണ്. എന്നാൽ സാധാരണ കോളേജ് ഡിപ്ലോമകൾ അല്ലെങ്കിൽ മറ്റ് നോൺ-യൂണിവേഴ്സിറ്റി കോഴ്സുകൾ ചെയ്തവർക്ക് CLB 5 സ്കോർ മതിയാകും. അപേക്ഷകർ സമർപ്പിക്കുന്ന ഐഇഎൽടിഎസ് (IELTS) അല്ലെങ്കിൽ സെൽപിപ് (CELPIP) പോലുള്ള പരീക്ഷകളുടെ ഫലത്തിന് രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്.

സർട്ടിഫിക്കറ്റ് വെക്കാൻ മറന്നുപോയവർ എന്ത് ചെയ്യണം?

നിങ്ങൾ ഇതിനകം തന്നെ അപേക്ഷ സമർപ്പിക്കുകയും ഭാഷാ സർട്ടിഫിക്കറ്റ് വെക്കാൻ മറക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അപേക്ഷ പൂർണ്ണമായി നിരസിക്കപ്പെടുന്നതിന് മുൻപ് IRCC Webform വഴി ‘missing documents’ ആയി ഇത് സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഇതിനകം നിരസിക്കപ്പെട്ടവർക്ക്, സ്റ്റഡി പെർമിറ്റിന് കാലാവധിയുണ്ടെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കാം. കാലാവധി കഴിഞ്ഞവർക്ക് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ സ്റ്റാറ്റസ് പുനഃസ്ഥാപിക്കാനുള്ള (Restoration of Status) അപേക്ഷ നൽകാൻ സാധിക്കും. ആവശ്യമെങ്കിൽ തീരുമാനത്തിനെതിരെ പുനഃപരിശോധനാ ഹർജിയും (Reconsideration Request) നൽകാം. എന്നാൽ ഇതിൽ വിസ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ നിയമവിദഗ്ദ്ധരുടെ സഹായം തേടുന്നതായിരിക്കും ഉചിതം.

IRCC plans to add language test field to post-graduation work permit application portal

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.