Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ആൽബർട്ട ഇമിഗ്രേഷൻ നയത്തിൽ വൻ മാറ്റം; അപേക്ഷകർക്ക് ഇനി പണം നഷ്ടപ്പെടാതെ പ്രൊഫൈൽ തിരുത്താം, ചിലർക്ക് റീഫണ്ടും!

Canada Varthakal by Canada Varthakal
May 28, 2026
in Immigration
Reading Time: 1 min read
Alberta

CREDITS immigration.ca

എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP). വർക്കർ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (WEOI) സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക്, ഇനിമുതൽ തങ്ങളുടെ പ്രൊഫൈൽ റദ്ദാക്കാതെ തന്നെ വിവരങ്ങൾ തിരുത്താൻ സാധിക്കും. പുതിയ മാറ്റം ഉടനടി പ്രാബല്യത്തിൽ വന്നതായി ആൽബർട്ട സർക്കാർ അറിയിച്ചു.

WhatsApp Image 2026 04 13 at 6.30.59 AM

നേരത്തെ പ്രൊഫൈലിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ നിലവിലുള്ള WEOI റദ്ദാക്കി, വീണ്ടും ഫീസ് അടച്ച് പുതിയ അപേക്ഷ സമർപ്പിക്കണമായിരുന്നു. ഈ ദുരിതത്തിനാണ് ഇപ്പോൾ ശാശ്വത പരിഹാരമായിരിക്കുന്നത്. പുതിയ നിയമപ്രകാരം നിലവിലുള്ള അപേക്ഷ റദ്ദാക്കാതെ തന്നെ വിവരങ്ങൾ തിരുത്താമെന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും ഫീസ് നൽകേണ്ടി വരില്ല. കൂടാതെ, ഒരു പ്രത്യേക സ്ട്രീമിൽ ഇൻവിറ്റേഷൻ (ക്ഷണം) ലഭിച്ച ഉദ്യോഗാർത്ഥികൾക്ക്, 15 ദിവസത്തെ കാലാവധി തീരുന്നതിന് മുൻപ് അത് നിരസിച്ചുകൊണ്ട് വീണ്ടും WEOI പൂളിലേക്ക് മടങ്ങാനും സാധിക്കും. യോഗ്യതയുള്ള മറ്റ് സ്ട്രീമുകളിലേക്ക് ഇവരെ പരിഗണിക്കാൻ ഇത് സഹായിക്കും. എന്നാൽ പ്രൊഫൈൽ പുതുക്കിയാലും അതിന്റെ വാലിഡിറ്റി കാലാവധി നീളില്ലെന്നും, സമർപ്പിച്ച തീയതി മുതൽ ഒരു വർഷം വരെ മാത്രമായിരിക്കും പ്രൊഫൈലിന്റെ കാലാവധിയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ ഏപ്രിൽ 7-നും മെയ് 26-നും ഇടയിൽ പ്രൊഫൈൽ തിരുത്തുന്നതിനായി നിലവിലുള്ള WEOി റദ്ദാക്കി പുതിയത് സമർപ്പിച്ചവർക്ക് അപേക്ഷാ ഫീസ് തിരികെ നൽകുമെന്നും പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 7-നാണ് 135 ഡോളർ WEOI ഫീസായി പ്രവിശ്യാ സർക്കാർ നിശ്ചയിച്ചത്. ഈ റീഫണ്ട് തനിയെ അക്കൗണ്ടിലേക്ക് വരില്ലെന്നും, അർഹരായ ഉദ്യോഗാർത്ഥികൾ ‘ഓപ്പർച്യുണിറ്റി ആൽബർട്ട’ (Opportunity Alberta) കോൺടാക്റ്റ് ഫോം വഴി റീഫണ്ടിനായി അപേക്ഷിക്കേണ്ടതുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു. എക്സ്പ്രസ് എൻട്രി പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തതുകൊണ്ടോ, ഇൻവിറ്റേഷൻ പീരിയഡിൽ പ്രൊഫൈൽ റദ്ദാക്കിയതുകൊണ്ടോ പണം നഷ്ടപ്പെട്ടവർക്ക് ഈ റീഫണ്ടിന് അർഹതയുണ്ടായിരിക്കില്ല.

ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം (ടെക്, ലോ എൻഫോഴ്സ്മെന്റ്, പ്രയോറിറ്റി സെക്ടർ ഡ്രോകൾ), ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേസ്, റൂറൽ റിന്യൂവൽ സ്ട്രീം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീം എന്നീ 135 ഡോളർ അപേക്ഷാ ഫീസ് ബാധകമായ എല്ലാ വർക്കർ സ്ട്രീമുകൾക്കും ഈ പുതിയ ഇളവുകൾ ലഭ്യമാകും.

ഫെഡറൽ സർക്കാർ 2026-ലേക്ക് ആകെ 6,403 നോമിനേഷൻ ഒഴിവുകളാണ് ആൽബർട്ടയ്ക്ക് അനുവദിച്ചിരിക്കുന്നത്. മെയ് 14 വരെയുള്ള കണക്കനുസരിച്ച് ഇതിൽ 2,191 നോമിനേഷനുകൾ പ്രവിശ്യ നൽകിക്കഴിഞ്ഞു. നിലവിൽ 40,161 അപേക്ഷകരാണ് ആൽബർട്ടയുടെ പൂളിൽ അവസരം കാത്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും (63.7%) ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിലാണ്. ഹെൽത്ത് കെയർ, ടെക്നോളജി, കൺസ്ട്രക്ഷൻ, മാനുഫാക്ചറിംഗ്, ഏവിയേഷൻ, അഗ്രികൾച്ചർ എന്നീ മേഖലകൾക്കാണ് ഈ വർഷം ആൽബർട്ട പ്രധാനമായും മുൻഗണന നൽകുന്നത്.

Alberta updates worker expression of interest policy, issues refunds to select candidates

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

clock
Immigration

കാത്തിരിപ്പ് സമയം വീണ്ടും കൂടി! വർക്ക്, സ്റ്റഡി പെർമിറ്റുകൾ വൈകും; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം ഇതാ

by Canada Varthakal
August 1, 2026
MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Immigration

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
August 1, 2026
New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.