ഒട്ടാവ: കാനഡയുടെ ഇമിഗ്രേഷൻ രംഗത്ത് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മെയ് 28ന് നടന്ന എക്സ്പ്രസ് എൻട്രി ഡ്രോയിലൂടെ 4500 ഉദ്യോഗാർത്ഥികൾക്ക് കൂടി സ്ഥിരതാമസത്തിനുള്ള ക്ഷണം ലഭിച്ചു. ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ മാത്രം ഈ വർഷം നടക്കുന്ന ആറാമത്തെ ഡ്രോയാണിത്. ഇതോടെ 2026-ൽ ഈ വിഭാഗത്തിലൂടെ ഇമിഗ്രേഷൻ ക്ഷണം ലഭിച്ചവരുടെ ആകെ എണ്ണം 30,500 ഉയർന്നു. ഇന്ന് നടന്ന ഈ ഡ്രോയിൽ പരിഗണിക്കപ്പെടാൻ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 409 സി.ആർ.എസ് സ്കോർ ആവശ്യമായിരുന്നു.
കാനഡ പ്രധാനമായും രാജ്യത്തിനുള്ളിൽ പ്രവൃത്തിപരിചയമുള്ളവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ഉള്ളവർക്കുമാണ് മുൻഗണന നൽകുന്നതെങ്കിലും കാറ്റഗറി അടിസ്ഥാനത്തിലുള്ള ഡ്രോകളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് വൻ അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.നിലവിലെ കണക്കുകൾ പ്രകാരം കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രഞ്ച് ഭാഷാ പഠനം വലിയൊരു മുതൽക്കൂട്ടാവുകയാണ്. മറ്റ് പ്രോഗ്രാമുകളെ അപേക്ഷിച്ച് കുറഞ്ഞ സി.ആർ.എസ് സ്കോറിലും സ്ഥിരതാമസം ഉറപ്പാക്കാൻ ഈ വിഭാഗം സഹായിക്കുന്നു എന്നത് ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.
Express Entry French Draw
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










