📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോ ലിബറൽ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയം:  Nate Erksine-Smith – ന്റെ അപ്പീൽ തള്ളി

Canada Varthakal by Canada Varthakal
May 25, 2026
in Ontario
Reading Time: 1 min read
ഒന്റാറിയോ ലിബറൽ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയം:  Nate Erksine-Smith – ന്റെ അപ്പീൽ തള്ളി

image credits - cbc news

ഒന്റാറിയോ: ഒന്റാറിയോ ലിബറൽ പാർട്ടി (OLP) സ്കാർബറോ സൗത്ത്‌വെസ്റ്റ് മണ്ഡലത്തിൽ നടത്തിയ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സമർപ്പിച്ച അപ്പീൽ സ്വതന്ത്ര ആർബിട്രേഷൻ കമ്മിറ്റി തള്ളി. വോട്ടെടുപ്പിൽ അഹ്സാനുൽ ഹഫീസ് തന്നെയാണ് യഥാർത്ഥ വിജയിയെന്ന് കമ്മിറ്റി മെയ് 24-ന് പുറപ്പെടുവിച്ച 17 പേജുള്ള ഉത്തരവിൽ വ്യക്തമാക്കി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ മെയ് 9-ന് നടന്ന മത്സരത്തിൽ ലിബറൽ പാർട്ടി എംപിയായ  Nate Erksine-Smith ബിസിനസുകാരനായ അഹ്സാനുൽ ഹഫീസിനോട് നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. എന്നാൽ, വോട്ടർമാരായി രേഖപ്പെടുത്തിയതിനേക്കാൾ 34 ബാലറ്റുകൾ കൂടുതൽ എണ്ണിയതായും ഭരണപരമായ പിഴവുകളും ക്രമക്കേടുകളും നടന്നതായും ആരോപിച്ച് മെയ് 12-ന് എർസ്‌കിൻ-സ്മിത്ത് അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് മെയ് 20-നാണ് ഈ അപ്പീലിൽ നേരിട്ടുള്ള വാദം കേട്ടത്.

സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിന്റെ നടപടികളിൽ വോട്ടിംഗ് ഫലത്തെ ബാധിക്കുന്ന തരത്തിലോ അതിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്ന രീതിയിലോ ഉള്ള യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് മൂന്നംഗ സമിതി വിലയിരുത്തി. വോട്ടെടുപ്പിൽ ആകെ 1,523 ബാലറ്റുകൾ എണ്ണിയപ്പോൾ വോട്ടർമാരുടെ പട്ടികയിൽ 1,489 പേരുടെ പേരുകൾ മാത്രമാണ് വെട്ടിയിരുന്നതെന്നും, 34 വോട്ടുകളുടെ വ്യത്യാസം ഇതിനാൽ സംഭവിച്ചതാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. അർഹതയില്ലാത്ത ആരെങ്കിലും വോട്ട് ചെയ്തതായി എർസ്‌കിൻ-സ്മിത്ത് ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, യോഗ്യരായ വോട്ടർമാർക്ക് ബാലറ്റ് നൽകിയപ്പോൾ വോട്ടർപട്ടികയിൽ പേര് വെട്ടാതിരുന്നതുപോലുള്ള സാങ്കേതികവും ഭരണപരവുമായ പിഴവ് മാത്രമാണിതെന്നും സമിതി വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന ആഭ്യന്തര പ്രക്രിയയായതിനാൽ ഇതിലെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കുന്ന നിയമങ്ങൾ പൊതുതെരഞ്ഞെടുപ്പുകളേക്കാൾ അയവുള്ളതാണെന്നും സമിതി കൂട്ടിച്ചേർത്തു.

ADVERTISEMENT

തുറന്നതും സുതാര്യവുമായ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ ഉറപ്പാക്കാൻ പാർട്ടി തുടക്കം മുതൽ പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് ഒന്റാറിയോ ലിബറൽ പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. കമ്മിറ്റി ചെയർമാൻ ഡേവിഡ് സിമ്മറിനും മറ്റ് പാനൽ അംഗങ്ങൾക്കും ലിബറൽ പാർട്ടി നന്ദി രേഖപ്പെടുത്തി. മുൻ എൻഡിപി എംപിപി ഡോളി ബേഗം ഫെഡറൽ തലത്തിൽ ലിബറൽ പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ രാജിസെച്ചതിനെത്തുടർന്നാണ് സ്കാർബറോ സൗത്ത്‌വെസ്റ്റിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. തുടർന്ന് ഏപ്രിൽ 14-ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ, എംപി ബിൽ ബ്ലെയർ രാജിവെച്ച ഒഴിവിലേക്ക് ഡോളി ബേഗം വിജയിച്ചിരുന്നു. വരാനിരിക്കുന്ന വേനൽക്കാലത്തോടെ ഈ മണ്ഡലത്തിൽ പുതിയ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും, ഒത്തൊരുമയോടെ സ്ഥാനാർത്ഥിക്ക് പിന്നിൽ അണിനിരന്ന് സീറ്റ് വിജയിക്കാൻ പാർട്ടി പ്രവർത്തിക്കുമെന്നും ഒന്റാറിയോ ലിബറൽ പാർട്ടി ഇടക്കാല നേതാവ് ജോൺ ഫ്രേസർ വ്യക്തമാക്കി.

Ontario Liberal Party candidate determination: Nate Erksine-Smith’s appeal denied

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ontario introduces legal reforms; know the new changes that will take effect from June
Ontario

നിയമപരിഷ്കാരങ്ങളുമായി ഒന്റാറിയോ; ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ അറിയാം

by Canada Varthakal
May 23, 2026
സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും
Ontario

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും

by Canada Varthakal
May 22, 2026
ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ
Ontario

ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.