ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് 2026 മേയ് 1 മുതൽ മേയ് 13 വരെയുള്ള തീയതികളിൽ ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) നാല് പുതിയ സെലക്ഷൻ റൗണ്ടുകൾ നടത്തിയത്. ഈ പുതിയ നറുക്കെടുപ്പുകളിലൂടെ ആകെ 1,051 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യാ നോമിനേഷനായുള്ള ക്ഷണക്കത്ത് ലഭിച്ചത്.
മേയ് 13-ന് നടന്ന ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ – എക്സ്പ്രസ് എൻട്രി (Dedicated Health Care Pathway – Express Entry) സ്ട്രീമിൽ 57 കുറഞ്ഞ സ്കോറോടെ 61 പേർക്കും, മേയ് 7-ലെ ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത്‌വേ (Alberta Express Entry Stream – Accelerated Tech Pathway) സ്ട്രീമിൽ 57 സ്കോറോടെ 146 പേർക്കും ITA ലഭിച്ചു. കൂടാതെ, മേയ് 6-ന് നടന്ന ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം (Alberta Opportunity Stream) വഴി 54 കുറഞ്ഞ സ്കോറോടെ ഏറ്റവും കൂടുതൽ അതായത് 832 പേർക്ക് ക്ഷണം ലഭിച്ചപ്പോൾ, മേയ് 1-ലെ റൂറൽ റിന്യൂവൽ സ്ട്രീം (Rural Renewal Stream) വഴി 50 സ്കോറോടെ 12 പേർക്കുമാണ് പ്രൊവിൻഷ്യൽ നോമിനേഷനുള്ള അവസരം ലഭിച്ചത്.
2026 വർഷത്തിൽ ആൽബർട്ട മുൻഗണന നൽകുന്ന ഹെൽത്ത് കെയർ, സാങ്കേതികവിദ്യ (Tech), റൂറൽ റിന്യൂവൽ സ്ട്രീം എന്നീ മേഖലകളെ കേന്ദ്രീകരിച്ചാണ് ഈ ഡ്രോയും നടന്നിരിക്കുന്നത്. ഫെഡറൽ ഗവൺമെന്റ് ആൽബർട്ടയ്ക്കായി അനുവദിച്ച 6,403 നോമിനേഷൻ ഒഴിവുകളിൽ 2,191 എണ്ണം പ്രവിശ്യ ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. ഇനി 4,212 ഒഴിവുകൾ കൂടി ബാക്കിയുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
AAIP Draw: Details of the draws held from May 1 to 13, 2026 are known










