📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്

Canada Varthakal by Canada Varthakal
May 22, 2026
in Toronto
Reading Time: 1 min read
ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്

ടൊറന്റോ: ടൊറന്റോയിൽ 14 വയസ്സുകാരി എസ്തറിനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. കഴിഞ്ഞ മെയ് 15-ന് രാത്രിയാണ് കുട്ടിയെ അവസാനമായി കാണാതായത്. മകളെ കണ്ടെത്താനായി പോലീസ് സംവിധാനങ്ങൾക്ക് പുറമെ മാതാപിതാക്കളും പ്രാദേശിക സമൂഹവും ഒന്നടങ്കം തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. ഒരു പിതാവ് എന്ന നിലയിലുള്ള വൈകാരിക സമ്മർദ്ദങ്ങൾ മാറ്റിവെച്ച്, ഒരു ഡിറ്റക്ടീവിനെപ്പോലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ആളുകളോട് വിവരങ്ങൾ ചോദിച്ചും മകൾക്കായി രാപ്പകൽ തെരച്ചിൽ നടത്തുകയാണ് എസ്തറിന്റെ പിതാവ് ജോസഫ്.

6aa781b0 5020 4289 9ee4 8305587e1d51

മെയ് 15-ന് രാത്രി 11:30 ഓടെ ബാതർസ്റ്റ് സ്ട്രീറ്റിനും ഷെപ്പാർഡ് അവന്യൂ വെസ്റ്റിനും സമീപമുള്ള ‘ഏൾ ബെയ്ൽസ്’ പാർക്കിലാണ് എസ്തറിനെ ആദ്യം കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് 16-ന് പുലർച്ചെ 12:01-ന് ഹൈവേ 401-ന് തെക്കുള്ള ബാതർസ്റ്റ് സ്ട്രീറ്റിലും ഹോട്സ്പൂർ റോഡിലും കുട്ടിയെ കണ്ടതായി ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. മുൻപ് കരുതിയിരുന്ന സ്ഥാനത്തുനിന്നും രണ്ട് കിലോമീറ്ററിലധികം അകലെയാണിത്.

ADVERTISEMENT

അഞ്ച് അടി രണ്ടിഞ്ച് ഉയരവും തവിട്ടുനിറമുള്ള മുടിയുമുള്ള എസ്തർ, കാണാതാകുന്ന സമയത്ത് നീലനിറത്തിലുള്ള സ്വെറ്ററും ചാരനിറത്തിലുള്ള അയഞ്ഞ ട്രാക്ക് പാന്റ്സുമാണ് ധരിച്ചിരുന്നത്. വീട്ടിൽ നിന്നിറങ്ങുമ്പോൾ കുട്ടി ചെരുപ്പ് ധരിച്ചിരുന്നില്ലെന്നും മൊബൈൽ ഫോൺ കൈവശം കരുതിയിരുന്നില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു.

കുട്ടിയുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് ടൊറന്റോ ഡ്യൂട്ടി ഇൻസ്പെക്ടർ ജോൺ റോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളിൽ പ്രഖ്യാപിക്കുന്ന ‘ലെവൽ വൺ’ വിഭാഗത്തിലാണ് ഈ കേസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് മറൈൻ യൂണിറ്റ്, പോലീസ് നായകൾ, കുതിരപ്പട എന്നിവയുൾപ്പെടെയുള്ള എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ടൊറന്റോ നഗരത്തിൽ പ്രത്യേക കമാൻഡ് പോസ്റ്റ് സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറും (647-355-4148) ക്യു.ആർ കോഡ് സംവിധാനവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

എസ്തറിന് മുൻപ് ഓട്ടിസം സ്ഥിരീകരിച്ചിട്ടുള്ള വിവരം മാതാപിതാക്കൾ ഇപ്പോഴാണ് പരസ്യമാക്കിയത്. കുട്ടിയുടെ സ്വകാര്യതയെ മാനിച്ചാണ് ഇതുവരെ ഈ വിവരം രഹസ്യമാക്കിവെച്ചതെന്നും എന്നാൽ ഒരു വാരം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഇത് വ്യക്തമാക്കുന്നതെന്നും മാതാവ് ഷിര പറഞ്ഞു. അപരിചിതരോട് സംസാരിക്കുമ്പോൾ ചെറിയൊരു സാമൂഹികമായ അസ്വാഭാവികത പ്രകടിപ്പിച്ചേക്കാമെങ്കിലും, വളരെ ബുദ്ധിശക്തിയുള്ള കുട്ടിയാണ് എസ്തറെന്ന് പിതാവ് ജോസഫ് കൂട്ടിച്ചേർത്തു.

ആയിരക്കണക്കിന് ആളുകളാണ് നിലവിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി തെരച്ചിലിൽ പങ്കാളികളാകുന്നത്. പ്രാദേശിക സമൂഹത്തിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണ ഈ പ്രതിസന്ധിഘട്ടത്തിൽ പ്രത്യാശ നൽകുന്നതാണെന്ന് കുടുംബം വ്യക്തമാക്കുന്നു. അന്വേഷണത്തിൽ ലഭിക്കുന്ന നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും മണിക്കൂറുകളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് പോലീസ് തീരുമാനം.

Missing 14-year-old girl in Toronto; Search expands to new areas

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Missing 14-year-old girl in Toronto; Search expands to new areas
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഡോർസ് ഓപ്പൺ ടൊറന്റോ: നൂറ്റിഅറുപതിലധികം കേന്ദ്രങ്ങളിലേക്ക് ഈ വാരാന്ത്യത്തിൽ സൗജന്യ പ്രവേശനം
Toronto

ഡോർസ് ഓപ്പൺ ടൊറന്റോ: നൂറ്റിഅറുപതിലധികം കേന്ദ്രങ്ങളിലേക്ക് ഈ വാരാന്ത്യത്തിൽ സൗജന്യ പ്രവേശനം

by Canada Varthakal
May 23, 2026
ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്
Toronto

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്

by Canada Varthakal
May 20, 2026
ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി
Toronto

ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.