പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 മെയ് 21-നാണ് ഈ വർഷത്തെ അഞ്ചാമത്തെ നറുക്കെടുപ്പ് നടന്നത്. പ്രവിശ്യയിലെ സാമ്പത്തിക വളർച്ചയെയും തൊഴിൽ വിപണിയെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക സെലക്ഷൻ റൗണ്ട് ആയിരുന്നു ഇത്.
ഈ പുതിയ നറുക്കെടുപ്പിലൂടെ ലേബർ ആൻഡ് എക്സ്പ്രസ് എൻട്രി (Labour & Express Entry) വിഭാഗങ്ങളിലായി ആകെ 114 ഐടിഎ (ITA – Invitations to Apply) ആണ് പ്രവിശ്യ അനുവദിച്ചിരിക്കുന്നത്. പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ യുപിഇഐ (UPEI), ഹോളണ്ട് കോളേജ് (Holland College), കോളേജ് ഡി ലിൽ (Collège de l’Île) എന്നിവടങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ അന്താരാഷ്ട്ര ബിരുദധാരികൾക്കാണ് (International Graduates) ഈ റൗണ്ടിൽ പ്രധാനമായും മുൻഗണന ലഭിച്ചത്.
പ്രവിശ്യയിലെ മുൻഗണനാ മേഖലകളായ ഹെൽത്ത്‌കെയർ (Healthcare), കൺസ്ട്രക്ഷൻ/ട്രേഡ്സ് (Trades), മാനുഫാക്ചറിങ് (Manufacturing) തുടങ്ങിയ ഉയർന്ന തൊഴിൽ ഡിമാൻഡുള്ള മേഖലകളിൽ ജോലി ചെയ്യുന്ന അപേക്ഷകർക്കാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്, എന്നാൽ സെയിൽസ്, സർവീസ് മേഖലകളിൽ ഉള്ളവരെ ഈ റൗണ്ടിൽ പരിഗണിച്ചിട്ടില്ല. എക്സ്പ്രസ് എൻട്രി (Express Entry) സ്ട്രീമിലൂടെ പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫെഡറൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോറിലേക്ക് 600 പോയിന്റുകൾ അധികമായി ലഭിക്കുന്നത് വഴി അടുത്ത ഫെഡറൽ ഡ്രോയിലൂടെ കാനഡയിൽ സ്ഥിരതാമസമാക്കാനുള്ള (PR) അവസരം ഉറപ്പാക്കാൻ സാധിക്കും. ഈ പ്രോഗ്രാമിൽ താല്പര്യമുള്ള അപേക്ഷകർ ആദ്യം തങ്ങളുടെ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) പ്രൊഫൈൽ സമർപ്പിക്കേണ്ടതുണ്ട്, ഇങ്ങനെ സമർപ്പിക്കുന്ന പ്രൊഫൈലുകൾക്ക് 6 മാസം മാത്രമായിരിക്കും കാലാവധി ഉണ്ടാകുക.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
PEI PNP Draw: Here are the details of the draw held on May 21, 2026!










