📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

തമിഴകം തലൈവർക്കൊപ്പം; തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

Canada Varthakal by Canada Varthakal
May 10, 2026
in India
Reading Time: 1 min read
തമിഴകം തലൈവർക്കൊപ്പം; തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ : തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും ജനപ്രിയ നടനുമായ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വൻ ജനസഞ്ചയമാണ് തങ്ങളുടെ പ്രിയ നേതാവിന്റെ സ്ഥാനാരോഹണം കാണാൻ തടിച്ചുകൂടിയത്. 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിൽ പുറത്തുവിട്ട പട്ടികയിൽ സഖ്യകക്ഷിയായ കോൺഗ്രസിന് മന്ത്രിസ്ഥാനം നൽകിയിട്ടില്ല. വിശ്വാസ വോട്ടിന് ശേഷം മാത്രമേ കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കൂ എന്നാണ് സൂചന. പുതുച്ചേരിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.എൽ.എയും വിജയ്‌യുടെ വിശ്വസ്തനുമായ എൻ. ആനന്ദാണ് മന്ത്രിസഭയിലെ രണ്ടാമൻ. ഒപ്പം ഐ.ആർ.എസ് വിട്ട് പാർട്ടിയിൽ ചേർന്ന കെ.ജി. അരുൺരാജ്, മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് കെ.എ. സെങ്കോട്ടയ്യൻ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ADVERTISEMENT

പുതിയ മന്ത്രിസഭയിലെ ഏറ്റവും വലിയ പ്രത്യേകത 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയുടെ സാന്നിധ്യമാണ്. ശിവകാശിയിൽ നിന്നുള്ള എം.എൽ.എയായ കീർത്തന തമിഴ്‌നാട് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളായാണ് അധികാരമേൽക്കുന്നത്. മുൻപ് പൊളിറ്റിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഇവർ ടി.വി.കെയുടെ യുവജന മുഖമാണ്. പാർട്ടിയുടെ പ്രായം കുറഞ്ഞ വനിതാ എം.എൽ.എ കൂടിയായ കീർത്തനയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് യുവതലമുറയ്ക്കിടയിൽ പാർട്ടിയുടെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ്.

ADVERTISEMENT

മന്ത്രിസഭാ രൂപീകരണത്തിൽ കൃത്യമായ സാമുദായിക-രാഷ്ട്രീയ സന്തുലനം വിജയ് പാലിച്ചിട്ടുണ്ട്. പാർട്ടിയുടെ ദളിത് മുഖമായ രാജ്‌മോഹൻ, ബ്രാഹ്മണ മുഖമായ പി. വെങ്കട്ടരമണൻ, സി.ടി.ആർ നിർമൽ കുമാർ, ആധവ് അർജുന, ഡോ. കെ.ടി. പ്രഭു എന്നിവർ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തി. പ്രകടനപത്രിക തയ്യാറാക്കുന്നതിലും ഡിജിറ്റൽ പ്രചാരണത്തിലും നിർണ്ണായക പങ്കുവഹിച്ചവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതിലൂടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയായി ഈ നീക്കം മാറി.

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയ രാഷ്ട്രീയത്തിലെയും ഒരു പ്രധാന സംഭവമായി മാറി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചടങ്ങിൽ നേരിട്ട് പങ്കെടുത്തത് കോൺഗ്രസ്-ടി.വി.കെ സഖ്യത്തിന്റെ ദൃഢത വെളിപ്പെടുത്തുന്നതായിരുന്നു. വിജയ്‌യുടെ കുടുംബാംഗങ്ങൾക്കൊപ്പം തമിഴ് സിനിമാ ലോകത്തെ പ്രമുഖരും ചടങ്ങിനെത്തി. തമിഴ്നാട്ടിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന ഭരണമായിരിക്കും തങ്ങളുടേതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വിജയ് സൂചിപ്പിച്ചു.

Tamilakam Thalaivar along with Vijay took oath as the Chief Minister of Tamil Nadu

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ദളപതിയിൽ നിന്ന് തലൈവരിലേക്ക്; തമിഴകം ഇനി ‘വിജയ്’ യുഗത്തിൽ, സത്യപ്രതിജ്ഞ രാവിലെ 10ന്
India

ദളപതിയിൽ നിന്ന് തലൈവരിലേക്ക്; തമിഴകം ഇനി ‘വിജയ്’ യുഗത്തിൽ, സത്യപ്രതിജ്ഞ രാവിലെ 10ന്

by Canada Varthakal
May 9, 2026
Kanimozhi
India

ഇന്ത്യാ സഖ്യത്തിൽ വൻ വിള്ളൽ; കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് ഡിഎംകെ

by Canada Varthakal
May 8, 2026
തമിഴകത്ത് ‘ദളപതി’ യുഗം; 120 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയ് അധികാരത്തിലേക്ക്, സത്യപ്രതിജ്ഞ നാളെ
India

തമിഴകത്ത് ‘ദളപതി’ യുഗം; 120 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയ് അധികാരത്തിലേക്ക്, സത്യപ്രതിജ്ഞ നാളെ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.