ചെന്നൈയെ ആറ് റൺസിന് പരാജയപ്പെടുത്തി
ഗുവാഹട്ടിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ ആറ് റൺസിന്റെ നിർണായക വിജയമാണ് രാജസ്ഥാൻ നേടിയത്. ഈ സീസണിലെ രാജസ്ഥാന്റെ ആദ്യ വിജയമാണിത്.ആദ്യ ബാറ്റിംഗിന് അവസരം ലഭിച്ച രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. നിതീഷ് റാണയുടെ 36 പന്തിൽ നിന്നും 81 റൺസിന്റെ തകർപ്പൻ ഇന്നിങ്സാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 10 ഫോറുകളും 5 സിക്സറുകളും അടങ്ങിയതായിരുന്നു റാണയുടെ ഇന്നിങ്സ്, റിയാൻ പരാഗിന്റെ 28 പന്തിൽ 37 റൺസും നിർണായകമായി.CSK ബൗളർമാരായ നൂർ അഹമ്മദും, മതീഷ പതിരാനയും 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീതം നേടി. ഖലീൽ അഹമ്മദും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ റുതുരാജ് ഗെയ്ക്വാഡിന്റെ 44 പന്തിൽ 63 റൺസിന്റെ പോരാട്ടം ഉണ്ടായെങ്കിലും CSK-യെ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർന്നതോടെ CSK തോൽവിയിലേക്ക് വീഴുകയായിരുന്നു. രാജസ്ഥാന് വേണ്ടി വനിന്ദു ഹസരംഗ 35 റൺസ് വഴങ്ങി 4 വിക്കറ്റ് നേടി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.CSK-ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമുള്ള RR-ന്റെ ഈ വിജയം അവർക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു.



