ടെഹ്‌റാൻ : 14 ഇന സമാധാന നിർദേശങ്ങൾ അടങ്ങിയ പുതിയ കരാർ ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ സമർപ്പിച്ചു. പാകിസ്ഥാൻ വഴിയാണ് ഈ നിർദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറിയത്. ലെബനോനിലേത് അടക്കമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുക, മേഖലയിൽ നിന്ന് യു.എസ് സേനയെ പൂർണമായി പിൻവലിക്കുക, ഇറാന് എതിരായ എല്ലാ ഉപരോധങ്ങളും നീക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം രൂപീകരിക്കണമെന്നും ഇറാൻ നിർദേശിക്കുന്നു.
ഇറാൻ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഈ നിർദേശങ്ങൾ അംഗീകരിക്കാൻ സാധിക്കുമോ എന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ ലോകത്തിന് വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് അവർ വേണ്ടത്ര വില നൽകിയിട്ടില്ലെന്നും അതിനാൽ ഈ നിർദേശങ്ങൾ സ്വീകാര്യമാകാൻ സാധ്യതയില്ലെന്നും ട്രംപ് പ്രതികരിച്ചു. താൽക്കാലിക വെടിനിർത്തലിന് പകരം യുദ്ധം പൂർണമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്‍റെ പ്രധാന ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, ഉപരോധങ്ങളും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവും സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ കർശന നിലപാടുകളും ഇറാന്‍റെ പുതിയ നിർദേശങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്. നയതന്ത്രം വേണമെങ്കിൽ അതിനും യുദ്ധം തുടരണമെങ്കിൽ അതിനും തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുള്ളതിനാൽ, മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Iran’s 14-point peace proposals: Main demand is withdrawal of US troops
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





