നോർവേ: സമാധാന നൊബേൽ പുരസ്‌കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പേരും ഇടംപിടിച്ചതായി റിപ്പോർട്ട്. മൂന്ന് രാജ്യങ്ങൾ ട്രംപിന് പിന്തുണ നൽകിയതായാണ് വിവരം. ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ട്രംപിന്റെ പേര് നിർദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ട്രംപിന്റെ പേര് നാമനിർദേശം ചെയ്തിട്ടുണ്ടോയെന്നതിൽ പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയ്യാറായില്ല.
ഈ വർഷത്തെ പട്ടികയിൽ 208 വ്യക്തികളും 79 സംഘടനകളുമടക്കം ആകെ 287 നാമനിർദേശങ്ങളാണ് ഉള്ളത്. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ 50 വർഷത്തേക്ക് പുറത്തുവിടരുതെന്നാണ് നൊബേൽ ഫൗണ്ടേഷന്റെ ചട്ടം. എങ്കിലും, ചില പേരുകൾ ഇതിനകം നാമനിർദേശം ചെയ്‌തവർ തന്നെ പരസ്യമാക്കിയിട്ടുണ്ട്. യുഎസ് സെനറ്റർ ലിസ മുർകോവ്സ്‌കി, ഗ്രീൻലാൻഡ്-ഡാനിഷ് പാർലമെൻ്റേറിയൻ ആജ ചെംനിത്സ് എന്നിവരെ താൻ നാമനിർദേശം ചെയ്‌തതായി നോർവീജിയൻ നിയമതന്ത്രജ്‌ഞൻ ലാർസ് ഹാൾട്ട്ബ്രെക്കൻ വെളിപ്പെടുത്തിയിരുന്നു.
Donald Trump on the Nobel Peace Prize nomination list? Three countries reportedly support him
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





