അബുദാബി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യു.എ.ഇ തങ്ങളുടെ പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി. ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കാണ് അടിയന്തര യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പൗരന്മാരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് വിദേശകാര്യ മന്ത്രാലയം ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. മേഖലയിൽ ഉടലെടുത്ത പുതിയ സംഘർഷങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
നിലവിൽ ഈ രാജ്യങ്ങളിൽ ഉള്ള എല്ലാ യു.എ.ഇ പൗരന്മാരും എത്രയും വേഗം രാജ്യത്തേക്ക് മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, പൗരന്മാരുടെ സഹായത്തിനായി അടിയന്തര ഹെൽപ്‌ലൈൻ നമ്പറും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാനും സുരക്ഷിതമായ മടക്കം ഉറപ്പാക്കാനും പൗരന്മാർ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Middle East war fears: UAE bans citizens from traveling to three countries
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



